ന്യൂയോർക്ക്∙ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ (യുഎൻഎച്ച്ആർസി) പാക്കിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ. സ്വന്തം പൗരന്മാർക്കുനേരെ ബോംബ് വർഷിക്കുന്നവരാണ് പാക്കിസ്ഥാനെന്ന് ഖൈബർ പഖ്തൂൺഖ്വ മേഖലയിൽ പാക്ക് സൈന്യം നടത്തിയ ആക്രമണം ചൂണ്ടിക്കാട്ടി ഇന്ത്യൻ പ്രതിനിധി ക്ഷിതിജ് ത്യാഗി പറഞ്ഞു. ഇന്ത്യയ്ക്കെതിരെ അടിസ്ഥാനരഹിതവും പ്രകോപനപരവുമായ ആരോപണം രാജ്യാന്തര വേദിയിൽ ഉന്നയിച്ചു വഴിതെറ്റിക്കുകയാണെന്നും യുഎൻഎച്ച്ആർസിയുടെ 60ാം സമ്മേളനത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഇപ്പോൾ ജീവൻരക്ഷാ സംവിധാനത്തിന്റെ പിന്തുണകൊണ്ടു നിലനിന്നുപോകുന്ന സമ്പദ്‌വ്യവസ്ഥയെ രക്ഷിച്ചെടുക്കാനാണ് പാക്കിസ്ഥാൻ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. Vizhinjam theft, Gold theft Vizhinjam, Former Fire Force officer robbery, Malayala Manorama Online News, Kerala crime news, Vizhinjam house theft, 90 pavan gold stolen, House robbery in Thiruvananthapuram, വിഴിഞ്ഞം മോഷണം, സ്വർണ്ണ മോഷണം, Kerala gold theft news, വിഴിഞ്ഞത്തെ സ്വർണ്ണ കവർച്ച, Vizhinjam news today, Thiruvananthapuram crime, Latest gold theft news, Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ. 90 പവൻ
‘‘ഞങ്ങളുടെ പ്രദേശം കൈവശപ്പെടുത്താൻ ശ്രമിക്കുന്നതിനു പകരം, അനധികൃതമായി പിടിച്ചെടുത്ത ഇന്ത്യൻ പ്രദേശം ഒഴിഞ്ഞുപോകുന്നതാണ് അവർക്ക് ഉചിതം. തീവ്രവാദം കയറ്റുമതി ചെയ്യുന്നതിനും, യുഎൻ നിരോധിച്ച ഭീകരർക്ക് അഭയം നൽകുന്നതിനും സ്വന്തം ജനങ്ങളെ ബോംബിടുന്നതിനും അപ്പുറം അവർക്ക് സമയം കണ്ടെത്താനായാൽ, ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ മുന്നോട്ട് പോകുന്ന ഒരു സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാനും സൈനിക മേധാവിത്തത്താൽ അടിച്ചമർത്തപ്പെട്ട ഒരു ഭരണകൂടത്തെ നേരെയാക്കാനും പീഡനങ്ങളാൽ കറപുരണ്ട മനുഷ്യാവകാശ ചരിത്രം മെച്ചപ്പെടുത്താനും അവർ ശ്രദ്ധ കേന്ദ്രീകരിക്കണം’’ – അദ്ദേഹം കൂട്ടിച്ചേർത്തു.
ഖൈബർ പഖ്‌തൂൺഖ്വ പ്രവിശ്യയിലെ തിരാ താഴ്‌വരയിലുള്ള മാത്രെ ദാര ഗ്രാമത്തില്‍ സ്വന്തം ജനങ്ങളെ ബോംബിട്ട് ഒരു ദിവസത്തിനു ശേഷമാണ് ഇന്ത്യയുടെ ശക്തമായ വിമർശനം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുറഞ്ഞത് 30 സാധാരണക്കാർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
English Summary:
India slams Pakistan at the UNHRC: India strongly criticized Pakistan at the UNHRC, highlighting its bombing of own citizens in Khyber Pakhtunkhwa and a struggling economy. India urged Pakistan to vacate illegally occupied territories and address its human rights record. |