തിരുവനന്തപുരം ∙ വിഴിഞ്ഞം വെണ്ണിയൂരിലെ വീട്ടിൽ നിന്നും 90 പവൻ സ്വർണം മോഷണം പോയി. മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ഗിൽബർട്ടിന്റെ വീട്ടിലാണ് കവർച്ച നടന്നത്. 90 പവൻ സ്വർണവും 1 ലക്ഷം രൂപയുമാണ് മോഷിക്കപ്പെട്ടത്. വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു മോഷണം. വീടിന്റെ രണ്ടാമത്തെ നിലയിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്. താഴത്തെ നിലയിലെ മുറിയിലായിരുന്നു ഒരു ലക്ഷം രൂപ. Kolkata rain, West Bengal floods, Kolkata flood updates, Durga Puja Kolkata, Kolkata weather news, Malayala Manorama Online News, Kolkata airport flood, Train services disrupted Kolkata, Kolkata metro affected, West Bengal rain alert, കൊൽക്കത്ത മഴ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, വെള്ളപ്പൊക്കം, മഴക്കെടുതി, കാലാവസ്ഥാ മുന്നറിയിപ്പ്, Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ
സഹോദരിയുടെ മകന്റെ മരണവുമായി ബന്ധപ്പെട്ട് തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലായിരുന്നു വീട്ടുകാർ രാത്രി ഉറങ്ങാൻ പോകുന്നത്. ഇത് കൃത്യമായിട്ട് അറിയാവുന്ന ആരോ ആണ് മോഷണം നടത്തിയെന്നാണ് വീട്ടുകാർ പറയുന്നത്. വീട്ടുകാർ രാവിലെ തിരിച്ചെത്തിയപ്പോൾ മുന്നിലെ വാതിൽ തുറന്ന നിലയിലായിരുന്നു. വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ച ശേഷം അന്വേഷണം ആരംഭിച്ചു. എംഎൽഎ എം. വിന്റസന്റും സംഭവസ്ഥലത്തെത്തി വീട്ടുകാരുമായി സംസാരിച്ചു.
English Summary:
Vizhinjam Theft: 90 sovereign gold and ₹1 lakh were stolen from a former fire force official\“s house in Vizhinjam Venniyoor, Thiruvananthapuram. The theft occurred while the family was away for a funeral, prompting a police investigation. |