തിരുവനന്തപുരം ∙ യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ആത്മഹത്യാ ഭീഷണി മുഴക്കിയതായി പ്രോസിക്യൂഷന്‍ കോടതിയില്‍. പരാതിക്കാരിയായ യുവതിയുടെ വീട്ടിലെത്തിയാണ് രാഹുല്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ഗര്‍ഭഛിദ്രത്തിനു സമ്മര്‍ദം ചെലുത്തിയായിരുന്നു ഭീഷണിയെന്നും ഫ്‌ളാറ്റില്‍നിന്നു ചാടുമെന്നു രാഹുൽ പറഞ്ഞുവെന്നുമാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്.
- Also Read രാഹുലിന്റെ അവസാന ലൊക്കേഷൻ സുള്ള്യയിൽ; എട്ടാം ദിവസവും ഒളിവിൽ; ബെംഗളൂരുവിൽ എത്തിച്ച ഡ്രൈവർ കസ്റ്റഡിയിൽ
രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്നുണ്ടായേക്കും. ഇന്നലെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിശദമായ വാദം കേട്ടെങ്കിലും ചില രേഖകള്‍ കൂടി സമര്‍പ്പിക്കാമെന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചതോടെ തുടര്‍വാദത്തിനായി മാറ്റുകയായിരുന്നു. അതേസമയം, കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിട്ടില്ല. ഇന്നും അടച്ചിട്ട കോടതി മുറിയില്‍ വാദം തുടരും.
- Also Read രാഹുൽ വാട്സാപ്പിൽ ഔട്ട്, പാർട്ടിയിൽ ഇൻ, കവർ ഫോട്ടോ മാറ്റിയിട്ടും ഏറ്റില്ല; ദീപാ ദാസ് മുൻഷിക്ക് അതൃപ്തി
ബലാത്സംഗവും ഗര്‍ഭഛിദ്രവും നടന്നുവെന്നു സ്ഥാപിക്കുന്നതിനു ഡോക്ടറുടെ മൊഴി സഹിതമുള്ള രേഖ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. നിസഹായയായ സ്ത്രീ കുടുംബപ്രശ്‌നം പറയാന്‍ സമീപിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി നഗ്‌നദൃശ്യം പകര്‍ത്തിയശേഷം ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്ന ആരോപണമാണ് രാഹുലിനെതിരെയുള്ളത്.
- ‘ഓണം ബംപറടിച്ചു, പക്ഷേ ചില കാര്യങ്ങൾ ഞാൻ ചെയ്യില്ല’: കയ്യില്‍ കിട്ടിയ തുക എവിടെ നിക്ഷേപിക്കും? ശരത് എസ്. നായർ പറയുന്നു
- ഇസ്രയേലിന്റെ പെഗസസ് ആകുമായിരുന്നോ സഞ്ചാർ സാഥി? ‘ആപ്പാ’യ ഉത്തരവ് എന്തുകൊണ്ട് കേന്ദ്രം പിൻവലിച്ചു? വിദഗ്ധർ പറയുന്നു...
- ഗരുഡ വാഹനത്തിൽ എഴുന്നള്ളും ശ്രീ പത്മനാഭ സ്വാമി: പേമാരിയും പ്രളയനാശവും ഇല്ലാതാകാൻ ജല ജപം; ഭക്‌തർക്ക് പുണ്യം ചൊരിഞ്ഞ് മുറജപം
MORE PREMIUM STORIES
ഉഭയസമ്മതപ്രകാരമുള്ള ശാരീരിക ബന്ധമാണുണ്ടായതെന്നും യുവതിയുടെ ഇഷ്ടപ്രകാരമാണു ഗര്‍ഭഛിദ്രം നടത്തിയതെന്നുമാണ് പ്രതിഭാഗത്തിന്റെ നിലപാട്. ഫോണ്‍ വിളികളും ചാറ്റുകളും റെക്കോര്‍ഡ് ചെയ്തും സ്‌ക്രീന്‍ ഷോട്ടെടുത്തും സൂക്ഷിച്ചത് ഗൂഢോദ്ദേശ്യത്തോടെയാണെന്നും പരാതി നല്‍കാന്‍ യുവതിക്ക് തൊഴില്‍ സ്ഥാപനത്തില്‍നിന്നു സമ്മര്‍ദമുണ്ടായെന്നും സിപിഎം-ബിജെപി ഗൂഢാലോചനയാണു പരാതിക്കു പിന്നിലെന്നും പ്രതിഭാഗം വാദിച്ചു. English Summary:
Rahul Mamkootathil Bail Updates: Rahul Mamkootathil is accused of rape and forcing abortion on a woman in Kerala. The prosecution stated in court that the MLA also threatened suicide at the complainant\“s residence. The court is expected to rule on his anticipatory bail today |