തിരുവനന്തപുരം ∙ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഡ്രൈവർ കസ്റ്റഡിയില്‍. രാഹുലിനെ ബെംഗളൂരുവിൽ എത്തിച്ച ഡ്രൈവറാണ് പിടിയിലായത്. ഇയാൾക്ക് രാഹുലുമായി ബന്ധമില്ലെന്നും അവിടെ എത്തിക്കുക മാത്രമായിരുന്നു ദൗത്യമെന്നും ആണ് ഡ്രൈവർ പൊലീസിനു മൊഴി നൽകിയത്. ഇയാളില്‍നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ചിലയിടങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും രാഹുലിനെ പിടികൂടാന്‍ കഴിഞ്ഞില്ല. ഇയാൾ മലയാളിയാണ്.
- Also Read ‘അമ്മയുടെ പ്രായമുള്ള ആളുകൾക്ക് വരെ മോശം അനുഭവം; രാഹുൽ ക്രിമിനൽ, ഷാഫിയുടെ മൗനം പരിഹാസമായി തോന്നി’
അതേ സമയം, എട്ടാം ദിവസവും ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ അവസാന ലൊക്കേഷന്‍ സുള്ള്യയിലാണെന്ന് കണ്ടെത്തി. ഇതോടെ കര്‍ണാടക – കേരള അതിര്‍ത്തിയില്‍ തിരച്ചില്‍ ശക്തമാക്കി. എംഎല്‍എ ഒളിവില്‍ കഴിയാന്‍ തുടങ്ങിയിട്ട് ഇന്ന് എട്ടാം ദിനമാണ്. പൊലീസില്‍ നിന്ന് വിവരം ചോരുന്നതായി അന്വേഷണസംഘത്തിനു സംശയമുണ്ട്. എസ്ഐടി നീക്കങ്ങള്‍ രഹസ്യമായിരിക്കണമെന്നാണ് ഉന്നതതല നിർദേശം.
- Also Read രാഹുൽ വാട്സാപ്പിൽ ഔട്ട്, പാർട്ടിയിൽ ഇൻ, കവർ ഫോട്ടോ മാറ്റിയിട്ടും ഏറ്റില്ല; ദീപാ ദാസ് മുൻഷിക്ക് അതൃപ്തി
ഇന്നലെ വൈകിട്ടോടെ രാഹുൽ പിടിയിലായതായി അഭ്യൂഹങ്ങൾ പരന്നെങ്കിലും രാഹുലിനെ കണ്ടെത്താൻ പോലും സാധിച്ചിട്ടില്ല എന്നാണ് പൊലീസ് ഔദ്യോഗികമായി പറയുന്നത്. അതേ സമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിലെ വിവരങ്ങൾ പുറത്തുവന്നുു. 2023ലാണ് രാഹുൽ യുവതിയുമായി ബന്ധം സ്ഥാപിച്ചതെന്നും ക്രൂരപീഡനമാണ് നടത്തിയതെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. യുവതിയുടെ ശരീരത്തിൽ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു. ഇരയുടെ ടെലിഗ്രാം നമ്പര്‍ വാങ്ങിയശേഷം വ്യാജ വാഗ്ദാനങ്ങള്‍ നൽകിയാണ് പരാതിക്കാരിയെ പീഡിച്ചതെന്നും എഫ്ഐആറിലുണ്ട്.
- ‘ഓണം ബംപറടിച്ചു, പക്ഷേ ചില കാര്യങ്ങൾ ഞാൻ ചെയ്യില്ല’: കയ്യില്‍ കിട്ടിയ തുക എവിടെ നിക്ഷേപിക്കും? ശരത് എസ്. നായർ പറയുന്നു
- ഇസ്രയേലിന്റെ പെഗസസ് ആകുമായിരുന്നോ സഞ്ചാർ സാഥി? ‘ആപ്പാ’യ ഉത്തരവ് എന്തുകൊണ്ട് കേന്ദ്രം പിൻവലിച്ചു? വിദഗ്ധർ പറയുന്നു...
- ഗരുഡ വാഹനത്തിൽ എഴുന്നള്ളും ശ്രീ പത്മനാഭ സ്വാമി: പേമാരിയും പ്രളയനാശവും ഇല്ലാതാകാൻ ജല ജപം; ഭക്‌തർക്ക് പുണ്യം ചൊരിഞ്ഞ് മുറജപം
MORE PREMIUM STORIES
English Summary:
Rahul Mamkootathil\“s Driver Arrested: Police are actively searching for him after his driver was taken into custody, and his last known location was traced to Sullia. The investigation is ongoing, with concerns about information leaks within the police department. |