ആലപ്പുഴ∙ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം ഒഴിയണോ എന്നത് ആ വ്യക്തിയാണു തീരുമാനിക്കേണ്ടതെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുലിനെതിരെ വാർത്തകൾ വന്നപ്പോൾ തന്നെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നു രാജി വയ്പിച്ചു. നിയമസഭാ കക്ഷിയിൽനിന്നും ഒഴിവാക്കി. മറ്റു കാര്യങ്ങൾ ഉചിതമായ സമയത്ത് ആലോചിച്ചു ചെയ്യും.
- Also Read ‘ബന്ധം പരസ്പര സമ്മതത്തോടെ’: ഗർഭഛിദ്രം നടത്തിയത് യുവതിയെന്ന് രാഹുൽ; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ
ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിലായിട്ടും എ.പത്മകുമാർ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലുണ്ട്. താൻ പങ്കെടുത്ത യോഗം പത്മകുമാറിനെപ്പറ്റി ചർച്ച ചെയ്തതു പോലുമില്ലെന്നാണ് എം.വി.ഗോവിന്ദൻ പറഞ്ഞത്. സിപിഎമ്മും ഞങ്ങളും തമ്മിലുള്ള വ്യത്യാസം അതാണ്. പത്മകുമാറിനെ പുറത്താക്കിയാൽ കൂടുതൽ സിപിഎം നേതാക്കളുടെ പങ്കു പുറത്തുവരും. ഹൈക്കോടതി ഇടപെട്ടില്ലെങ്കിൽ കേസ് തന്നെ തേച്ചുമായ്‌ച്ചേനെ. സിപിഎമ്മിന്റെ പയ്യന്നൂരിലെ ഒരു സ്ഥാനാർഥി 20 വർഷം തടവുശിക്ഷ അനുഭവിച്ചയാളാണ്. വടക്കാഞ്ചേരിയിലെ സ്ഥാനാർഥി കരുവന്നൂർ കേസിലെ പ്രതിയാണ്.
- Also Read ഡൽഹി മുനിസിപ്പൽ കോർപറേഷൻ: 7 സീറ്റുകളിൽ ബിജെപിക്ക് ജയം, എഎപി 3, ഒറ്റ സീറ്റിലൊതുങ്ങി കോൺഗ്രസ്
ഒരു തരത്തിലും സ്വർണക്കൊള്ളയുടെ ഗൗരവം കുറയില്ല. അതു തിരഞ്ഞെടുപ്പിൽ ജനങ്ങൾ ചർച്ച ചെയ്യും. കോടികളുടെ മൂല്യത്തേക്കാൾ വലിയ മൂല്യം വിശ്വാസികൾ ശബരിമലയിലെ സ്വർണത്തിനു കൽപിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുൻതൂക്കത്തിനു രാഹുൽ വിഷയം കാരണം ഒരു കുറവുമുണ്ടായിട്ടില്ല. സിപിഎമ്മിനെപ്പോലെ കോൺഗ്രസിനു സ്വന്തം കോടതിയും പൊലീസുമില്ല. അതുകൊണ്ടാണ് രാഹുലിനെതിരായ രണ്ടാമത്തെ പരാതി കിട്ടിയ ഉടൻ ഡിജിപിക്കു കൈമാറിയത്.
- ഈ ആറ് രസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഏഴ് ധാതുക്കൾ നിങ്ങളെ രക്ഷിക്കും: ഭക്ഷണം എങ്ങനെ രോഗങ്ങളെ അകറ്റും?
- അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
- ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
MORE PREMIUM STORIES
ആദ്യത്തെ പരാതിയും കിട്ടിയിരുന്നു. അതിനു മുൻപു മുഖ്യമന്ത്രിക്ക് അതു കിട്ടുകയും നടപടി തുടങ്ങുകയും ചെയ്തതിനാൽ പാർട്ടിക്ക് അതിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നു. സിപിഎമ്മിനെപ്പോലെ കോൺഗ്രസ് സൈബർ ആക്രമണം നടത്തില്ല. മാധ്യമപ്രവർത്തകരെയും മറ്റും ആരെങ്കിലും ഭീഷണിപ്പെടുത്തുന്നുണ്ടെങ്കിൽ അതു ഗൗരവത്തിലെടുക്കും. എന്നാൽ, വ്യക്തികളെ നിയന്ത്രിക്കാൻ പരിമിതിയുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. English Summary:
Sunny Joseph on Rahul Mamkootathil Issue: Sunny Joseph addresses the Rahul Mamkootathil controversy and Sabarimala gold smuggling case. He highlights the differences between the Congress and CPM in handling such issues, emphasizing Congress\“s commitment to transparency and accountability. |