തിരുവനന്തപുരം∙ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ വീണ്ടും ബലാത്സംഗ കേസെടുക്കാന്‍ പൊലീസ്. ബെംഗളൂരു സ്വദേശിനി ഇന്നലെ ഉന്നയിച്ച പരാതിയിലാണ് പുതിയ കേസെടുക്കുന്നത്. കേസെടുത്ത ശേഷം പരാതിക്കാരിയെ കണ്ടെത്തി മൊഴിയെടുക്കും. ഇന്നലെ ലഭിച്ച പരാതി ഗൗരവമുള്ളതാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. രാഹുലിന്റെ ജാമ്യപേക്ഷ ഇന്നു കോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ കേസെടുക്കാനുള്ള പൊലീസിന്റെ നീക്കം. ഇക്കാര്യം പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കുമെന്നും സൂചനയുണ്ട്.
- Also Read ‘ബ്രഹ്മാസ്ത്രം പ്രയോഗിക്കാൻ സമയമായി; പുകഞ്ഞകൊള്ളി പുറത്ത്, കൊള്ളിയോട് സ്നേഹമുള്ളവർക്കും പോകാം’
നേരത്തേ മുഖ്യമന്ത്രിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തതിനു പിന്നാലെ രാഹുല്‍ ഒളിവില്‍ പോയിരിക്കുകയാണ്. രാഹുലിനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ തുടരുമ്പോഴാണ് ഇന്നലെ ബെംഗളൂരുവില്‍നിന്നുള്ള ഇരുപത്തിമൂന്നുകാരി പരാതിയുമായി രംഗത്തെത്തിയത്. ലഭിച്ച ഇ-മെയില്‍ കെപിസിസി പൊലീസിനു കൈമാറിയിരുന്നു. വിവാഹവാഗ്ദാനം നല്‍കി ഹോം സ്‌റ്റേയില്‍ എത്തിച്ചു ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പുതിയ പരാതി.
- Also Read രാഹുലിനെതിരെ കടുത്ത നടപടി?: പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ആലോചന; ബെംഗളൂരുവിൽ തിരച്ചിൽ, അടുത്ത സുഹൃത്തെന്ന് നടി
English Summary:
New case against Rahul Mamkootathil: Rahul Mamkootathil faces a new rape case filed by a Bengaluru woman, prompting police to investigate. The complaint alleges severe abuse after a false promise of marriage. |
|