deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

സെനറ്റിൽ സമവായമായില്ല; യുഎസിലെ ‘അടച്ചുപൂട്ടൽ’ അടുത്ത ആഴ്ചയിലേക്കു നീളും

cy520520 2025-10-4 11:20:57 views 878

  



വാഷിങ്‌ടൻ ∙ യുഎസിൽ സർക്കാർ വകുപ്പുകൾക്കു ശമ്പളമടക്കം ചെലവുകൾക്കു പണം ലഭിക്കാത്തതിനെ തുടർന്ന് പ്രാബല്യത്തിലായ ‘അടച്ചുപൂട്ടൽ’ അടുത്ത ആഴ്ചയിലേക്കും നീളും. പ്രവർത്തന ഫണ്ടിനുള്ള ബിൽ വീണ്ടും സെനറ്റിൽ പാസാക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രവർത്തനം കൂടുതൽ അനിശ്ചിതാവസ്‌ഥയിലേക്കു നീളുന്നത്. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും മുന്നോട്ടുവച്ച നിർദേശങ്ങൾക്ക്, അവ പാസാക്കാനാവശ്യമായ 60 വോട്ടുകൾ ലഭിച്ചില്ല.

  • Also Read ബന്ദികളെ വിട്ടയക്കുന്നതുൾപ്പെടെയുള്ള ചില വ്യവസ്ഥകൾ അംഗീകരിച്ച് ഹമാസ്; മറ്റ് ഉപാധികളിൽ ചർച്ച വേണമെന്ന് ആവശ്യം   


ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കു പണം നൽകില്ലെന്ന പ്രസിഡന്റ് ട്രംപിന്റെ നയം ഡെമോക്രാറ്റുകൾ ചെറുത്തതോടെയാണ് യുഎസ് സെനറ്റിൽ ധനബില്ലുകൾ പാസാകാതെ വന്നത്. ഇതോടെ ശമ്പളം കൊടുക്കാനും ദൈനംദിന കാര്യങ്ങള്‍ക്കും വകുപ്പുകള്‍ക്ക് പണമില്ലാതായതോടെ ഒക്‌ടോബർ ഒന്നു മുതൽ ഏഴര ലക്ഷം ഫെഡറൽ ജീവനക്കാര്‍ ശമ്പള രഹിത നിര്‍ബന്ധിത അവധിയിലേക്ക് പ്രവേശിക്കുകയായിരുന്നു.

‘അടച്ചുപൂട്ടൽ’ തുടർന്നാൽ ഏഴര ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാരെ പിരിച്ചുവിടുമെന്ന് വൈറ്റ്ഹൗസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. സര്‍ക്കാര്‍ സേവനങ്ങള്‍ മൂന്നാം ദിനവും നിലച്ചതോടെ സാധാരണക്കാരെയും ബാധിച്ചു. English Summary:
US Government shutdown will likely drag into next week after competing funding bills fail in Senate
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

No related threads for now.

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
67013