ചീമേനി (കാസർകോട്) ∙ ‘ഈ കണ്ണാടി (കണ്ണട) വീണുകിട്ടിയതാണ്. ആരും എടുക്കരുത്. ഇതിന്റെ ഉടമസ്ഥൻ എടുത്തോളും’– കഴിഞ്ഞ ദിവസം പെരിങ്ങാര ബസ് സ്റ്റോപ്പിൽ ഇങ്ങനെയൊരു കത്തെഴുതി വച്ചത് കൂളിയാട് ഗവ. യുപി സ്കൂളിലെ മൂന്നു വിദ്യാർഥികൾ. കണ്ണട ഉടമസ്ഥന്റെ പക്കലെത്തിയതിനൊപ്പം, വിദ്യാർഥികളുടെ കുറിപ്പ് മന്ത്രി വി.ശിവൻകുട്ടി സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകകൂടി ചെയ്തതോടെ മൂവരും താരങ്ങളായി. ‘സത്യസന്ധതയും പരസ്പര സഹകരണവും നമ്മുടെ കുട്ടികൾ നമ്മെ പഠിപ്പിക്കുകയാണ്’ എന്ന് മന്ത്രി കുറിച്ചു.Ukraine war, Donald Trump Ukraine, Russia Ukraine conflict, Volodymyr Zelenskyy, Trump Truth Social, NATO Ukraine support, Crimea Ukraine, Russia military strength, Malayala Manorama Online News, യുക്രെയ്ൻ റഷ്യ യുദ്ധം, ഡൊണാൾഡ് ട്രംപ്, ഉക്രെയ്ൻ, Russian economy crisis, Ukraine territory recapture, യുക്രെയ്ൻ, ട്രംപ് സെലൻസ്കി, ക്രൈമിയ, റഷ്യൻ സമ്പദ്വ്യവസ്ഥ, get back crimea, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
സ്കൂളിൽ പോയി മടങ്ങുന്നതിനിടെ പെരിങ്ങാരയിലെ ആദിദേവ്, നവനീത്, ആര്യതേജ് എന്നീ യുപി സ്കൂൾ വിദ്യാർഥികൾക്കു ബസ് സ്റ്റോപ്പിനരികിൽ നിന്നു കണ്ണട ലഭിച്ചത്. ഉടമസ്ഥനെ തിരികെ എൽപിക്കണമെന്നു തോന്നി. പക്ഷേ, ആരാണെന്നറിയില്ലല്ലോ. തുടർന്നാണു നോട്ട്ബുക്കിലെ കടലാസ് കീറിയെടുത്തു കുറിപ്പെഴുതിയത്. ബസ് സ്റ്റോപ്പിലിരുന്ന കുറിപ്പും കണ്ണടയും പലരും കൗതുകത്തോടെ വായിച്ചു മടങ്ങി. ഒടുവിൽ കണ്ണടയുടെ ഉടമയുടെ മകൻ പെരിങ്ങാരയിലെ പൊതുപ്രവർത്തകനായ അനിൽ കല്യാണി കണ്ണടയും കത്തും കണ്ടതോടെയാണു കുട്ടികളുടെ ഇടപെടൽ പുറംലോകമറിഞ്ഞത്. English Summary:
Kasaragod Children\“s Honesty Goes Viral: Lost Glasses Find Owner Through Heartfelt Note |