തിരുവനന്തപുരം∙ കഠിനംകുളം പഞ്ചായത്ത് പുതുകുറിച്ചി വാര്‍ഡില്‍ എല്‍ഡിഎഫിന്റെ വനിതാ സ്ഥാനാര്‍ഥിക്ക് നേരെ ലഹരിസംഘത്തിന്റെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു. കഠിനംകുളം സ്വദേശികളായ ആദികേശവ്, സന്ദീപ്, ഹരീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എയ്ഞ്ചലിനും ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമാണ് ആക്രമണത്തില്‍ പരുക്കേറ്റത്. ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെ വീടിനു മുന്നില്‍ നാലംഗ സംഘം ബഹളം വച്ചത് ചോദ്യം ചെയ്തതാണ് ആക്രമണത്തിനു കാരണം. എയ്ഞ്ചലിന്റെ ഭര്‍ത്താവിനാണ് ആദ്യം മര്‍ദനമേറ്റത്. തടയാനെത്തിയ എയ്ഞ്ചലിനെയും സംഘം മര്‍ദിച്ചു. തറയില്‍ വീണ ഇവരുടെ കാലില്‍ തടി കൊണ്ട് അടിച്ചു.
- Also Read ‘വിവാഹം നടത്താമെന്ന് പറഞ്ഞു, ഒടുവിൽ വഞ്ചിച്ചു’; കാമുകന്റെ മൃതദേഹത്തെ വിവാഹം ചെയ്ത് പെൺകുട്ടി, ദുരഭിമാനക്കൊലയിൽ 6 പേർ അറസ്റ്റിൽ
വിവരമറിയിച്ചെങ്കിലും പൊലീസെത്താന്‍ വൈകിയതായി പരാതിയുണ്ട്. വിരമറിഞ്ഞ് എയ്ഞ്ചലിന്റെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ എത്തിയപ്പോള്‍ അവരെയും സംഘം മര്‍ദിച്ചു. കഠിനംകുളം പൊലീസ് എത്തിയപ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടു. പൊലീസ് പോയ ശേഷം സംഘം വീണ്ടും എത്തി വീടിനുള്ളില്‍ കയറി ആക്രമണം നടത്തിയെന്നും പരാതിയുണ്ട്. ഇരുചക്രവാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. English Summary:
LDF candidate attacked by drug gang in Kadinamkulam Panchayat: Three people have been arrested in connection with the incident. The investigation is ongoing. |