കോട്ടയം∙ എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി. സരസ്വതി (94) അന്തരിച്ചു. ഏറ്റുമാനൂരിലെ വസതിയിൽ ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു അന്ത്യം. കിടങ്ങൂർ എൻ.എസ്.എസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസായി വിരമിച്ചു. പ്രശസ്ത സാഹിത്യകാരൻ കാരൂർ നീലകണ്‌ഠപ്പിള്ളയുടെ മകളാണ്. ഭർത്താവ് പരേതനായ എം.ഇ നാരായണക്കുറുപ്പ് (റിട്ട. ജോയിന്റ് ഡയറക്ടർ, പഞ്ചായത്ത്, കേരളസർക്കാർ).
- Also Read ‘ഇ.ഡി നോട്ടിസ് വരാത്തത് എന്താണെന്ന് ആലോചിക്കുകയായിരുന്നു; ഇതെല്ലാം രാഷ്ട്രീയക്കളി, കേരളത്തെ തകർക്കാന്‍ ശ്രമം’
മക്കൾ: പ്രശസ്ത ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകനുമായ വേണു, എൻ. രാമചന്ദ്രൻ ഐപിഎസ് (മുൻ എസ്.പി. കോട്ടയം). മരുമക്കൾ: ബീന പോൾ, അപർണ രാമചന്ദ്രൻ. സംസ്കാരം ഡിസംബർ രണ്ടിന് ഏറ്റുമാനൂരിലെ വസതിയിൽ ഉച്ചക്ക് രണ്ടുമണിക്ക്. English Summary:
B. Saraswathi Passes Away in Ettumanoor: B. Saraswathi, a renowned writer and teacher, passed away at her residence in Ettumanoor. She was the former Headmistress of Kidangoor NSS High School and the mother of Venu and N. Ramachandran. |