ചാലക്കുടി ∙ പുഴയിൽ അന്നനാട് ആറങ്ങാലിക്കടവിൽ കുളിക്കുന്നതിനിടെ പുഴയിൽ മുങ്ങിപ്പോയ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം വിജയിച്ചെങ്കിലും ബന്ധുവായ രക്ഷകൻ മരിച്ചു. എളവൂർ കൊടുമ്പിള്ളി കൃഷ്ണനാണു (30) മരിച്ചത്. ജോഷിയുടെയും മിനിയുടെയും മകനാണ്. എളവൂരിൽ നിന്നു ബന്ധുവീട്ടിലെത്തിയ സംഘത്തിലെ ആറുപേരാണ് കുളിക്കാനിറങ്ങിയത്.
- Also Read കൊല്ലത്ത് വാഹനാപകടത്തിൽ 2 മരണം; ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് ആശുപത്രിയിൽ യുവാക്കളുടെ പരാക്രമം, ജീവനക്കാരിക്ക് പരുക്ക്
സംഘത്തിലെ നാലാംക്ലാസ് വിദ്യാർഥി ആദിദേവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കൃഷ്ണൻ മുങ്ങിപ്പോയത്. പത്തരയോടെ ആറങ്ങാലിക്കടവിലെത്തിയ സംഘത്തിലുള്ളവർ കുളിക്കാനിറങ്ങിയപ്പോഴും കൃഷ്ണനും മറ്റൊരു കുട്ടിയും കരയിൽ ഇരിക്കുകയായിരുന്നു. നീന്തുന്നതിനിടെ ആദിദേവ് മുങ്ങുന്നതായി കണ്ട കൃഷ്ണൻ പുഴയിലേക്കിറങ്ങി കുട്ടിയെ കയ്യിലെടുത്തു കരയിലെത്തിച്ചു. കുട്ടി കരയിലേക്കു കയറിയെങ്കിലും കൃഷ്ണൻ മുങ്ങിപ്പോയി.
- Also Read വീട്ടിലെത്തിച്ച് കാമുകിയെ കൊലപ്പെടുത്തി; പിന്നാലെ യുവാവിന്റെ ആത്മഹത്യ
ഒപ്പമുള്ളവർ ബഹളം വച്ചതോടെ നാട്ടുകാരും മറുകരയിലുണ്ടായിരുന്ന ബന്ധുക്കളും എത്തി തിരച്ചിൽ തുടങ്ങി. വൈകാതെ യുവാവിനെ കണ്ടെത്തിയപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മിസ്റ്റർ ബട്‌ലേഴ്സിൽ ക്വാളിറ്റി എൻജിനീയറാണ്. സംസ്കാരം ഇന്ന് 3ന്. സഹോദരൻ: അഖിൽ.
- കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
- ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
- കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
MORE PREMIUM STORIES
English Summary:
Tragic Drowning in Chalakudy River: A 30-year-old man died in Chalakudy river while saving a child from drowning. |