ബെയ്റൂട്ട് ∙ ഇസ്രയേലും പലസ്തീൻ ജനതയും തമ്മിലുള്ള പതിറ്റാണ്ടുകൾ നീണ്ട സംഘർഷത്തിന് ഏക പരിഹാരമാർഗം പലസ്തീൻ രാഷ്ട്രമാണെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. ‘പലസ്തീൻ രാഷ്ട്രമെന്ന പരിഹാരം ഇസ്രയേൽ അംഗീകരിക്കില്ലെന്നറിയാം. എന്നാൽ ഞങ്ങളതിനെ ഒരേയൊരു പരിഹാരമായാണ് കാണുന്നത്.’ – മാർപാപ്പ പറഞ്ഞു. തുർക്കിയിൽ നിന്ന് ലെബനനിലേക്കുള്ള യാത്രാമധ്യേ, വിമാനത്തിനുള്ളിലെ തന്റെ ആദ്യ വാർത്താസമ്മേളനത്തിലാണ് ദ്വിരാഷ്ട്ര പരിഹാരമെന്ന വത്തിക്കാൻ നിലപാട് മാർപാപ്പ ആവർത്തിച്ചത്.
- Also Read അഴിമതിക്കേസുകളിലെ വിചാരണ: പ്രസിഡന്റിന് മാപ്പപേക്ഷ നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു
‘ഇസ്രയേലുമായും ഞങ്ങൾക്ക് നല്ല സൗഹൃദമാണ്. അതോടൊപ്പം ഇരു കക്ഷികൾക്കുമിടയിൽ ഒരു മധ്യസ്ഥ ശബ്ദമാകാനും ഞങ്ങൾ ശ്രമിക്കുന്നു. എല്ലാവർക്കും നീതി ഉറപ്പാക്കുന്ന ഒരു പരിഹാരത്തിനായി അതു സഹായിച്ചേക്കാം. ഇസ്രയേൽ – പലസ്തീൻ, റഷ്യ – യുക്രെയ്‌ൻ സംഘർഷങ്ങളെ കുറിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദോഗനുമായി ചർച്ച ചെയ്‌തു. രണ്ടു യുദ്ധങ്ങളും അവസാനിപ്പിക്കുന്നതിൽ തുർക്കിക്ക് പ്രധാന പങ്ക് വഹിക്കാനാകും.’ – മാർപാപ്പ പറഞ്ഞു. പാപ്പ പദവിയിലെത്തിയ ശേഷമുള്ള ആദ്യ വിദേശയാത്രയുടെ ഭാഗമായി വ്യാഴാഴ്‌ച മുതൽ നടത്തിയ തുർക്കി സന്ദർശനത്തെ കേന്ദ്രീകരിച്ച് നടത്തിയ എട്ട് മിനിറ്റ് നീണ്ട പത്രസമ്മേളനത്തിലാണ് ഇസ്രയേൽ – പലസ്തീൻ വിഷയത്തിൽ നിലപാട് വ്യക്‌തമാക്കിയത്.
ലബനനിലെത്തിയ മാർപാപ്പ പ്രസിഡന്റ് ജോസഫ് ഔനുമായി കൂടിക്കാഴ്ച നടത്തും. ഇസ്രയേൽ ആക്രമണം നടക്കുന്ന തെക്കൻ ലബനൻ ഒഴിവാക്കി അഞ്ച് സ്‌ഥലങ്ങളിലാണ് മാർപാപ്പയുടെ സന്ദർശനം. ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശം ഹിസ്ബുല്ലയുടെ ശക്തികേന്ദ്രമാണ്. ബെയ്റൂട്ട് തീരത്തെ പൊതുകുർബാനയാണു പ്രധാന പരിപാടി. മധ്യപൂർവദേശത്ത് ഏറ്റവുമധികം ക്രിസ്തീയ വിശ്വാസികളുള്ള രാജ്യമാണ് ലബനൻ. ഡിസംബർ 2ന് മാർപാപ്പ റോമിലേക്കു മടങ്ങും.
- കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
- ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
- കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
MORE PREMIUM STORIES
English Summary:
‘A Palestinian State is the Only Solution for the Gaza Conflict’: Pope Clarifies Stance |