ആലപ്പുഴ∙ കായംകുളം കളരിക്കലിൽ യുവാവ് മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. നടരാജൻ, സിന്ധു എന്നിവർക്കാണ് വെട്ടേറ്റത്. ഇവരുടെ മകൻ നവജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ അഭിഭാഷകനാണ്.
- Also Read വിവാഹ ചടങ്ങിനിടെ മോശം പെരുമാറ്റം; ചോദ്യം ചെയ്ത പാരാ അത്‌ലറ്റ് കൊല്ലപ്പെട്ടു, ആക്രമിച്ചത് വരന്റെ കൂടെ വന്നവർ
നടരാജന്റെയും സിന്ധുവിന്റെയും മുഖത്തും തലയിലും നവജിത്ത് മാറിമാറി വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവരെ ആദ്യം കായംകുളത്തെ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയും പ്രവേശിപ്പിച്ചു. നടരാജന്റെ നില അതീവഗുരുതരമാണ്.
വീട്ടിൽ നിന്നും ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. കത്തിയുമായി ആക്രോശിച്ചു നിന്ന നവജിത്തിനെ പൊലീസ് ഏറെ പണിപ്പെട്ടാണ് കീഴ്പ്പെടുത്തിയത്. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമല്ല. നവജിത്ത് ലഹരി ഉപയോഗിച്ചിരുന്നോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
- കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
- ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
- കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
MORE PREMIUM STORIES
English Summary:
A son attempted to murder his parents in Kayamkulam. The accused, a lawyer, is now in police custody as the investigation unfolds, revealing potential motives and substance abuse issues. |