‘മെഡിക്കല്‍ കോളജുകളില്‍ പഠിപ്പിക്കാന്‍ ആളില്ല, യൂട്യൂബ് നോക്കി പഠിച്ചെടുക്കുകയാണ്; തട്ടിക്കൂട്ട് സംവിധാനമെങ്കിൽ തട്ടിക്കൂട്ട് ഡോക്ടര്‍മാരും ഉണ്ടാകും’

deltin33 2025-9-24 06:21:03 views 1254
  



തിരുവനന്തപുരം∙ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍ ക്ഷാമവും പ്രശ്‌നങ്ങളും തുറന്നു പറഞ്ഞ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍. മികച്ച ശമ്പളം കൊടുക്കാന്‍ തയാറാകാത്തതുകൊണ്ട് യുവ ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ സര്‍വീസിലേക്കു വരാന്‍ തയാറാകുന്നില്ലെന്നും മെഡിക്കല്‍ കോളജുകള്‍ വൃദ്ധസദനങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഡോ.ഹാരിസ് പറഞ്ഞു. കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ തുടങ്ങി തട്ടിക്കൂട്ട് സംവിധാനങ്ങള്‍ ഒരുക്കിയാല്‍ വരും വര്‍ഷങ്ങളില്‍ തട്ടിക്കൂട്ട് ഡോക്ടര്‍മാരാകും ഉണ്ടാകുക എന്നും ഡോ. ഹാരിസ് പറഞ്ഞു.  


ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസിലേക്കു നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു ഡോ. ഹാരിസ്. പുതിയ മെഡിക്കല്‍ കോളജുകളില്‍ അടിയന്തിരമായി  സ്ഥിരം തസ്തികകള്‍ സൃഷ്ടിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, താല്‍ക്കാലിക സ്ഥലംമാറ്റങ്ങള്‍ അവസാനിപ്പിക്കുക, എന്‍ട്രി കേഡര്‍ ശമ്പളത്തിലെ അപാകതകള്‍ പരിഹരിക്കുക, 2016 ജനുവരി മുതല്‍ 2020 സെപ്റ്റംബര്‍ വരെയുള്ള ശമ്പള പരിഷ്‌കരണ കുടിശിക വിതരണം ചെയ്യുക, രോഗികളുടെ എണ്ണത്തിനനുസൃതമായി കൂടുതല്‍ അധ്യാപക തസ്തികകള്‍ നിലവിലെ മെഡിക്കല്‍ കോളജുകളില്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.


യുവഡോക്ടര്‍മാര്‍ സര്‍ക്കാര്‍ സര്‍വീസിലേക്കു വരാത്തതിനാല്‍ മെഡിക്കല്‍ കോളജുകളിലെ പല വിഭാഗങ്ങളും വര്‍ഷങ്ങള്‍ക്കുള്ളില്‍ അടച്ചിടേണ്ട അവസ്ഥ ഉണ്ടാകുമെന്ന് ഡോ. ഹാരിസ് പറഞ്ഞു. ‘‘തിരുവനന്തപുരം യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റ് തന്നെ വരുന്ന ഒരു അഞ്ചാറ് വര്‍ഷം കഴിഞ്ഞാല്‍ അടച്ചിടാനേ പറ്റുള്ളൂ തൃശൂര്‍ മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം ഏതാണ്ട് അടച്ചിട്ടിരിക്കുകയാണ്. അവിടെ ആകെ ഒരു ഡോക്ടറെ ഉള്ളൂ. അദ്ദേഹം പ്രൊമോഷന്‍ ആയി എറണാകുളത്തേക്കു പോയ ശേഷം മെഡിക്കല്‍ കോളജ് പ്രവര്‍ത്തിപ്പിക്കാന്‍ ആളില്ലാത്തതുകൊണ്ട് അദ്ദേഹത്തിനെ പാര്‍ട്ട് ടൈം ഡോക്ടര്‍ എന്നുള്ള രീതിയിലാണ് അവിടെ യൂറോളജി വകുപ്പില്‍ നിര്‍ത്തിയിരിക്കുന്നത്. ഏതാണ്ട് ഇരുന്നൂറോളം രോഗികള്‍ വരുന്നതാണ് അവിടെ. അഞ്ചോ ആറോ ഡോക്ടര്‍മാര്‍ വേണ്ട സ്ഥലത്താണ് ഒരു ഡോക്ടറെ പാര്‍ട്ട് ടൈം ആക്കി വച്ചിരിക്കുന്നത്. പലയിടത്തും ശസ്ത്രക്രിയ കഴിഞ്ഞ ഒരു രോഗിക്ക് ബുദ്ധിമുട്ട് വന്നു കഴിഞ്ഞാല്‍ റേഡിയോളജി, ഡോപ്ലര്‍, സി ടി സ്‌കാന്‍ സംവിധാനം വേണമെങ്കില്‍ ഇപ്പോ റെസിഡന്റ് ഡോക്ടര്‍മാര്‍ മാത്രമേ ഉള്ളൂ സീനിയര്‍ ഡോക്ടര്‍മാര്‍ ഇല്ല. ജൂനിയര്‍ ഡോക്ടര്‍മാരും സര്‍വീസിലേക്കു വരുന്നില്ല. Tax Evasion, Bhutan Cars Smuggling, Used Car Market Kerala, Luxury Car Tax Fraud, Customs Raid Kerala, Malayala Manorama Online News, Prithviraj Sukumaran Car, Dulquer Salmaan Car, Kerala Car Smuggling News, Toyota Land Cruiser Smuggling, കാർ കള്ളക്കടത്ത്, കസ്റ്റംസ് റെയ്ഡ്, വാഹന നികുതി വെട്ടിപ്പ്, ഉപയോഗിച്ച കാറുകൾ, ആഡംബര, ആഢംബര കാറുകൾ,Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ, Luxury car smuggling Kerala, Customs raid, Used car fraud, Bhutan vehicle registration scam, Prithviraj Sukumaran car, Dulquer Salmaan car, Toyota Land Cruiser smuggling, Toyota Prado, Kerala news latest, Used Car Dealers Under Scanner, Bhutan Registration Loophole, Celebrity Connections in Smuggling Case, Customs Action and Legal Implications, ഭൂട്ടാൻ, ദുൽക്കർ, ദുൽഖർ, പൃഥ്വിരാജ്, മമ്മൂട്ടി, അമിത് ചക്കാലയ്ക്കൽ, mammootty, Amit chakkalakkal, Operation Numkhor, ഓപ്പറേഷൻ നുംകൂർ, നുംഖുർ


ഞാന്‍ കഴിഞ്ഞവര്‍ഷം യൂറോളജി പിഎസ്‌സി ഇന്റര്‍വ്യൂവിനു പോയിരുന്നു. ഒന്‍പത് ഡോക്ടര്‍മാരാണ് അഭിമുഖത്തിന് എത്തിയത്. കൂടുതല്‍ ചോദ്യങ്ങള്‍ ഒന്നും ചോദിക്കാതെ നിങ്ങളെ എല്ലാവരെയും നിയമിക്കുന്നു സര്‍വീസിലേക്കു വരണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഒരാള്‍ മാത്രമാണ് വന്നത്. ബാക്കി എട്ടു പേരും ഒഴിവായിപ്പോയി. പിന്നീട് അവരെ വിളിച്ചു ചോദിച്ചപ്പോള്‍ അവര്‍ ജോലി ചെയ്തിരുന്ന ആശുപത്രികള്‍ ഒറ്റയടിക്ക് അവരുടെ ശമ്പളം നാലും അഞ്ചും ലക്ഷം വരെയാക്കി ഉയര്‍ത്തി നല്‍കി. ഇവിടെ അവര്‍ക്ക് കയ്യില്‍ കിട്ടുന്നത് 80,000 രൂപയാണ്. 32 വയസു വരെ എംസിഎച്ചും ഡിഎമ്മുമൊക്കെ പഠിച്ച ആരെങ്കിലും ആ ശമ്പളത്തിനു ജോലി ചെയ്യുമോ. അതുകൊണ്ടാണ് എന്‍ട്രി ലെവല്‍ ശമ്പളം പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുന്നത്’’ ഡോ. ഹാരിസ് പറഞ്ഞു.  

പുതിയ മെഡിക്കല്‍ കോളജുകള്‍ തുടങ്ങുന്നതു നല്ല കാര്യമാണെങ്കിലും കൃത്യമായി ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിച്ചില്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും ഡോ. ഹാരിസ് പറഞ്ഞു. ‘‘ആരോഗ്യ, ചികിത്സാ സംവിധാനം മെച്ചപ്പെടുത്താന്‍ മെഡിക്കല്‍ കോളജുകള്‍ അല്ല വേണ്ടത്. അതിന് ജില്ലാ ആശുപത്രികളും താലൂക്ക് ആശുപത്രികളും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും ട്രോമ കെയര്‍ സെന്ററുകളും ശക്തിപ്പെടുത്തുകയാണ് ചെയ്യേണ്ടത്. മെഡിക്കല്‍ കോളജുകള്‍ തുടങ്ങുമ്പോള്‍ കോടി കണക്കിന് രൂപ മുടക്കുന്നുണ്ടെങ്കിലും രോഗികള്‍ക്ക് ആവശ്യമായിട്ടുള്ള ചികിത്സ ലഭിക്കണമെങ്കില്‍ കുറേ നാള്‍ കാത്തിരിക്കേണ്ടി വരും. കോന്നി മെഡിക്കല്‍ കോളജിനായി ഒരുപാട് പണം ചെലവായിട്ടുണ്ട്. അവിടെ ആദ്യ പ്രസവം നടന്നുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത കണ്ടു. ഇത്രയും നാള്‍ ആയിട്ട് അവിടെ പ്രസവം നടന്നിരുന്നില്ല എന്നാണോ പറയുന്നത്. മെഡിക്കല്‍ കോളജുകള്‍ തുടങ്ങുമ്പോള്‍ മുന്‍കൂട്ടി നിയമനം നടത്താന്‍ തയാറാകണം. ഇപ്പോള്‍ മറ്റു മെഡിക്കല്‍ കോളജുകളില്‍നിന്ന് ഡോക്ടര്‍മാരെ പുനര്‍വിന്യസിക്കുകയാണ് ചെയ്യുന്നത്. ഒരു സുപ്രഭാതത്തില്‍ വിളിച്ച് കാസര്‍കോട്ടേക്കോ കണ്ണൂരിലേക്കോ പോകാന്‍ പറയും. നിവൃത്തികേടു കൊണ്ടു പലരും പോകും. ജോലിയുടെ ഗുണനിലവാരമാണ് നഷ്ടപ്പെടുന്നത്.  

ചില മെഡിക്കല്‍ കോളജുകളില്‍ പഠിപ്പിക്കാന്‍ ആളില്ലെന്നാണ് കുട്ടികള്‍ പറയുന്നത്. അവര്‍ യൂട്യൂബ് ഒക്കെ നോക്കി പഠിച്ചെടുക്കുകയാണ്.  ഇന്ന് നമ്മള്‍ തട്ടിക്കൂട്ട് സംവിധാനങ്ങളാണ് ഉണ്ടാകുന്നതെങ്കില്‍ ഭാവിയില്‍ ഇവിടെ തട്ടിക്കൂട്ട് ഡോക്ടര്‍മാരായിരിക്കും കൂടുതല്‍ ഉണ്ടാവുക. തട്ടിക്കൂട്ട് ചികിത്സ ആയിരിക്കും ജനങ്ങള്‍ക്ക് ലഭിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം ഇപ്പോള്‍ തന്നെ തീരെ കുറഞ്ഞു തുടങ്ങി. പഠിച്ചുവരുന്ന പലര്‍ക്കും സ്റ്റിച്ച് ഇടാനോ രക്തസാംപിള്‍ എടുക്കാനോ അറിയില്ല. സീനിയര്‍ ഡോക്ടര്‍മാര്‍ പറഞ്ഞു പഠിപ്പിക്കുകയാണ്. മുന്‍പ് കേരളത്തില്‍നിന്നുള്ള ഡോക്ടര്‍മാര്‍ക്ക് വിദേശത്ത് അവിടുത്തെ യോഗ്യതാ പരീക്ഷ എഴുതേണ്ടിയിരുന്നില്ല. ഇപ്പോള്‍ നില മാറി. ഈ മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവര്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ അധികാരികള്‍ ചെവിക്കൊള്ളാന്‍ തയാറായാല്‍ തന്നെ ഒരു പരിധി വരെ പ്രതിസന്ധികള്‍ക്കു പരിഹാരമാകും’’ – ഡോ. ഹാരിസ് പറഞ്ഞു. English Summary:
Doctor Shortage Crisis in Kerala Medical Colleges: This issue due to uncompetitive salaries leading young doctors to seek private sector opportunities. This trend threatens the closure of vital departments and the overall quality of medical education in Kerala, potentially resulting in compromised patient care.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1210K

Threads

0

Posts

3810K

Credits

administrator

Credits
386618

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.