ന്യൂഡൽഹി ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഡിസംബർ 4, 5 തീയതികളിൽ ഇന്ത്യ സന്ദർശിക്കുമെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. 2021 ഡിസംബറിലാണ് പുട്ടിൻ അവസാനമായി ഇന്ത്യയിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാനുള്ള ചർച്ചകൾ നടക്കുമെന്ന് അധികൃതർ പറഞ്ഞു.
- Also Read ‘ഉപമുഖ്യമന്ത്രിയാകാൻ ഉമ്മന്‍ചാണ്ടി നിർബന്ധിച്ചു; ഞാൻ വിസമ്മതിച്ചു, കാരണം രഹസ്യം; ചുണ്ടിനും കപ്പിനുമിടയിൽ പലതും നഷ്ടമായി’
പുട്ടിന്റെ ഇന്ത്യ സന്ദർശനത്തിൽ കൂടുതൽ എസ്–400 വ്യോമപ്രതിരോധ സംവിധാനം വാങ്ങുന്നതും ചർച്ചയാകും. ഓപ്പറേഷൻ സിന്ദൂറിൽ കരുത്തായ എസ്–400 സംവിധാനം 5 എണ്ണം കൂടി വാങ്ങുന്നതാണ് ഇന്ത്യ പരിഗണിക്കുന്നത്.
- Also Read ‘ബൈഡൻ ഉറക്കംതൂങ്ങി; മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം പൂർണമായും നിർത്തലാക്കും’
അതേസമയം, സുഖോയ് യുദ്ധവിമാനങ്ങളുടെ പുതിയ പതിപ്പ് സു–57 വാങ്ങുന്നതിൽ ചർച്ചയുണ്ടാകില്ലെന്നാണു സൈനിക വൃത്തങ്ങൾ നൽകുന്ന വിവരം. 2018ലാണ് 5 എസ്–400 വാങ്ങാനുള്ള കരാർ റഷ്യയുമായി ഒപ്പിട്ടത്. ഇതിൽ മൂന്നെണ്ണമാണ് ഇതുവരെ ലഭിച്ചത്. ശേഷിക്കുന്ന രണ്ടെണ്ണം അടുത്ത വർഷത്തോടെ ലഭിക്കുമെന്നാണു വിവരം. ഓപ്പറേഷൻ സിന്ദൂറിലും അതിനു പിന്നാലെയുണ്ടായ സൈനിക നടപടികളിലും ഇന്ത്യൻ സൈന്യത്തിന്റെ പ്രധാന പ്രതിരോധമായിരുന്നു എസ്–400.
- ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
- അവർ മൂന്നും കഴിഞ്ഞിട്ടു മാത്രം സഞ്ജുവിനു സാധ്യത; കാത്തിരുന്നിട്ട് കാര്യമുണ്ടോ? രോഹിതും കോലിയുമല്ല കാരണം; രാഹുൽ ക്യാപ്റ്റനായതിന്റെ ഉദ്ദേശ്യം വേറെ!
- ‘പ്രായം’ കുറയും, ശരീരകാന്തിയും ലൈംഗിക ശേഷിയും കൂട്ടും; തൈലം പുരട്ടി കുളിച്ചാൽ ഗുണങ്ങളേറെ; ശാസ്ത്രീയമായ തേച്ചുകുളി എങ്ങനെ?
MORE PREMIUM STORIES
English Summary:
Vladimir Putin\“s India visit: Vladimir Putin\“s India visit is scheduled for December 4th and 5th. The visit aims to strengthen relations between Russia and India, with discussions expected on defense cooperation including the purchase of additional S-400 air defense systems. |