തിരുവനന്തപുരം ∙ ഫുട്‌ബോള്‍ മത്സരത്തിലെ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ തൈക്കാട് വച്ച് അലന്‍ എന്ന യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ കുത്താന്‍ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെത്തി. പ്രതികളുടെ ജഗതിയിലുള്ള വീടിനു സമീപത്തെ ഷെഡ്ഡില്‍നിന്നാണ് കത്തി കണ്ടെത്തിയത്. കത്തി സംബന്ധിച്ച് പ്രതികള്‍ പരസ്പരവിരുദ്ധമായ മൊഴി നല്‍കിയത് പൊലീസിനെ കുഴക്കിയിരുന്നു. തുടര്‍ന്ന് പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിനും തിരച്ചിലിനും ഒടുവിലാണ് ആയുധം കണ്ടെത്താന്‍ കഴിഞ്ഞത്.
- Also Read കഴുത്തിനു കുത്തിപ്പിടിച്ച് തള്ളിയിട്ടു; മാല കാമുകന് പണയം വയ്ക്കാൻ നൽകി: സന്ധ്യയെ കുടുക്കിയത് ‘പൊട്ടിയ എല്ലുകൾ’
കത്തി കടലില്‍ ഉപേക്ഷിച്ചെന്നും ഒഴിഞ്ഞ പറമ്പില്‍ വലിച്ചെറിഞ്ഞെന്നും പ്രതികള്‍ പറഞ്ഞതനുസരിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. നവംബര്‍ 17നാണ് തൈക്കാട് വച്ച് അലനെ സംഘര്‍ഷത്തിനിടെ പ്രതികള്‍ കുത്തിക്കൊന്നത്. അജിന്‍ (27), സന്ദീപ് ഭവനില്‍ അഭിജിത്ത് (26), കിരണ്‍ (26,), വലിയവിള സ്വദേശി നന്ദു (27), അഖില്‍ലാല്‍ (27), സന്ദീപ് ഭവനില്‍ സന്ദീപ് (27), അഖിലേഷ് (20) എന്നിവരാണ് കേസിലെ പ്രതികള്‍. മുഖ്യ ആസൂത്രകനായ പ്ലസ്ടു വിദ്യാര്‍ഥി, ജഗതി സ്വദേശിയായ പതിനാറുകാരന്‍ പൂജപ്പുര ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. English Summary:
Alen Murder Case: Police recovered the knife used in the murder of Alan in Thiruvananthapuram following a football match dispute. The investigation is ongoing to gather more details about the crime. |