deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ശബരിമലയിൽ നാളെ പന്ത്രണ്ട് വിളക്ക്; ഉച്ചയ്ക്ക് അങ്കിചാർത്ത്, തീർഥാടകരുടെ തിരക്കേറുന്നു

Chikheang 2025-11-27 11:51:00 views 839

  



ശബരിമല ∙ അയ്യപ്പ സന്നിധിയിൽ നാളെ പന്ത്രണ്ട് വിളക്ക്. ഉച്ചയ്ക്കു വഴിപാടായി അങ്കി ചാർത്തുമുണ്ട്. ഉച്ചപ്പൂജയ്ക്ക് എത്തുന്നവർക്ക് അങ്കി ചാർത്തിയ അയ്യപ്പ രൂപം കണ്ടുതൊഴാം. വൈകിട്ട് ദീപാരാധനയ്ക്കു ശേഷം പുഷ്പാഭിഷേകവും ഉണ്ട്. ഇന്നലെയും ശബരിമലയിൽ തീർഥാടകരുടെ നല്ല തിരക്ക് അനുഭവപ്പെട്ടു. പതിനെട്ടാംപടി കയറാൻ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പായിരുന്നു. പുലർച്ചെ നട തുറന്നപ്പോൾ മരക്കൂട്ടം വരെ ക്യൂ ഉണ്ടായിരുന്നു. ഉച്ചയായപ്പോഴേക്കും അത് ഫോറസ്റ്റ് ഓഫിസ് പടി വരെയായി കുറഞ്ഞു. എങ്കിലും ഉച്ചയ്ക്കു ശേഷം തിരക്ക് അൽപം കൂടിയിട്ടുണ്ട്.  

  • Also Read കാടു തെളിച്ചില്ല, ദിശാസൂചികകൾ സ്ഥാപിച്ചില്ല; തീർഥാടനകാലം തുടങ്ങിയിട്ടും ഒരുക്കങ്ങളില്ലാതെ റോഡുകൾ   


3 മണി വരെ 5,767 പേരാണ് മലകയറി എത്തിയത്. ഇതിൽ 4,585 പേർ സ്പോട് ബുക്കിങ് വഴിയാണ് എത്തിയത്. സന്ധ്യയായതോടെ തിരക്ക് അൽപം കൂടി വർധിച്ചു. പതിനെട്ടാംപടി കയറാനുള്ള നിര ശരംകുത്തി വരെ നീണ്ടിട്ടുണ്ട്. സ്പോട് ബുക്കിങ് 5,000 മാത്രമായി പരിമിതപ്പെടുത്തിയതു ഒട്ടേറെ തീർഥാടകരെയാണ് പ്രതിസന്ധിയിലാക്കിയത്. ഇരുമുടിക്കെട്ടുമായി നിലയ്ക്കൽ എത്തി സ്പോട് ബുക്കിങ് കിട്ടാനായി രണ്ട് ദിവസത്തിൽ കൂടുതൽ കാത്തുകിടക്കേണ്ടി വരുന്ന അനുഭവങ്ങളും തീർഥാടകർ പങ്കുവച്ചു. English Summary:
Sabarimala Temple Gears Up for Panthrandu Vilakku: Sabarimala experiencing a surge in devotee visits. The temple is preparing for the \“Panthrandu Vilakku\“ festival amidst challenges with spot booking for pilgrims.
like (0)
ChikheangForum Veteran

Post a reply

loginto write comments

Previous / Next

Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
129738
Random