വസന്ത്കുഞ്ച് ∙ ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യൻ മാനേജ്മെന്റിലെ വിദ്യാർഥികളെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ സഹായികളായിരുന്ന 3 വനിതകൾ അറസ്റ്റിലായി. അസോഷ്യേറ്റ് ഡീനും സീനിയർ അധ്യാപികയുമായി ശ്വേത ശർമ, എക്സിക്യൂട്ടീവ് ഡയറക്ടർ ഭാവന കപിൽ, സീനിയർ അധ്യാപിക കാജൽ എന്നിവരാണു പിടിയിലായത്. സ്വാമിയുടെ നിർദേശമനുസരിച്ചു പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നതായി ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്നു പൊലീസ് പറഞ്ഞു.   
  
 
അതിനിടെ, ഇൻസ്റ്റിറ്റ്യൂട്ടിൽ സ്വാമിയുടെ മുറിയിൽ ഇന്നലെ പൊലീസ് നടത്തിയ തിരച്ചിലിൽ സെക്സ് ടോയ്സ് ഉൾപ്പെടെ കണ്ടെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്കുമൊപ്പം സ്വാമി നിൽക്കുന്ന മോർഫ് ചെയ്ത ചിത്രങ്ങളും കണ്ടെടുത്തെന്നും പൊലീസ് പറഞ്ഞു. English Summary:  
Swami Chaitanyananda Saraswati\“s associates have been arrested in connection with the student harassment case: Three women, including an associate dean and senior teachers, were apprehended for allegedly threatening students under the Swami\“s instructions.  |