തിരുവനന്തപുരം∙ നഗരസഭയില്‍ കോണ്‍ഗ്രസിന്റെ നിർദേശത്തിനു വിരുദ്ധമായി വിമതരായി മത്സരിക്കുന്ന 8 പേരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് എന്‍.ശക്തന്‍ അറിയിച്ചു. കഴക്കൂട്ടം വാര്‍ഡില്‍ വി.ലാലു, ഹുസൈന്‍, പൗണ്ട്കടവ് വാര്‍ഡില്‍ എസ്.എസ്.സുധീഷ്‌കുമാര്‍, പുഞ്ചക്കരി വാര്‍ഡില്‍ കൃഷ്ണവേണി, വിഴിഞ്ഞം വാര്‍ഡില്‍ ഹിസാന്‍ ഹുസൈന്‍, ഉള്ളൂരില്‍ ജോണ്‍സന്‍ തങ്കച്ചന്‍, മണ്ണന്തല വാര്‍ഡില്‍ ഷിജിന്‍, ജഗതിയില്‍ സുധി വിജയന്‍ എന്നിവരെയാണ് പാർട്ടിയില്‍നിന്നു പുറത്താക്കിയത്.
- Also Read ബിഹാർ തിരഞ്ഞെടുപ്പിൽ അച്ചടക്ക ലംഘനം; ഏഴ് നേതാക്കളെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി കോണ്‍ഗ്രസ്
ജില്ലയില്‍ ഒരു വാര്‍ഡില്‍ 2 പേര്‍ക്ക് \“കൈ\“ ചിഹ്നം നല്‍കിയെന്ന വാര്‍ത്ത ശരിയല്ലെന്ന് എന്‍.ശക്തന്‍ അറിയിച്ചു. വിഴിഞ്ഞം വാര്‍ഡിലെ ഔദ്യോഗിക കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.എച്ച്.സുധീര്‍ഖാനാണ്. ഡമ്മിയായി പത്രിക നല്‍കിയ വ്യക്തി പത്രികയില്‍ കൈ ചിഹ്നം രേഖപ്പെടുത്തിയതുമായി പാര്‍ട്ടിക്ക് ബന്ധമില്ല. ഡിസിസി പ്രസിഡന്റ് ചിഹ്നം അനുവദിച്ചുകൊണ്ടുള്ള ഡിക്ലറേഷന്‍ റിട്ടേണിങ് ഓഫിസര്‍ക്ക് നല്‍കുന്ന സ്ഥാനാർഥിക്കു മാത്രമേ കൈ ചിഹ്നം അനുവദിക്കുകയുള്ളൂ. വിഴിഞ്ഞം വാര്‍ഡില്‍ ഡിസിസി പ്രസിഡന്റ് ചിഹ്നം അനുവദിച്ചത് കെ.എച്ച്.സുധീര്‍ഖാനാണ്. ഡമ്മി സ്ഥാനാർഥിക്ക് പാര്‍ട്ടി ചിഹ്നത്തിന് വേണ്ടിയുള്ള ഡിക്ലറേഷന്‍ ഡിസിസി പ്രസിഡന്റ് നല്‍കിയിട്ടില്ലെന്നിരിക്കെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ച അവര്‍ തിരുത്തണമെന്നും എന്‍.ശക്തന്‍ ആവശ്യപ്പെട്ടു. English Summary:
Congress Expels Rebel Candidates in Thiruvananthapuram: This decision was made by the DCC President due to their contesting against the party\“s official candidates in the local body elections. |