deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘അസംബന്ധം, അസ്വീകാര്യം’; അരുണാചൽ യുവതിയെ വിമാനത്താവളത്തിൽ തടഞ്ഞതിൽ പ്രതിഷേധം, ചൈനയെ എതിർപ്പറിയിച്ച് ഇന്ത്യ

Chikheang Yesterday 12:21 views 812

  



ന്യൂഡൽഹി∙ അരുണാചൽ പ്രദേശ് സ്വദേശിയായ യുവതിയെ ഷാങ്ഹായ് വിമാനത്താവളത്തിൽ അധികൃതർ 18 മണിക്കൂറോളം തടഞ്ഞുവച്ച സംഭവത്തിൽ ചൈനയെ ശക്തിമായ പ്രതിഷേധമറിയിച്ച് ഇന്ത്യ. ഇന്ത്യക്കാരിയെ തടഞ്ഞുവയ്ക്കുകയും അപമാനിക്കുകയും ചെയ്ത നടപടി അസംബന്ധവും അസ്വീകാര്യവുമാണെന്ന് ഇന്ത്യ ചൈനയെ അറിയിച്ചു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമാണെന്നത് തർക്കമില്ലാത്ത കാര്യമാണെന്നും അരുണാചൽ സ്വദേശിക്ക് ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യാനുള്ള എല്ലാ അവകാശവുമുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.  

  • Also Read ‘നിങ്ങൾ ചൈനക്കാരി, ഇന്ത്യൻ പാസ്പോർട്ട് അസാധു’; അരുണാചൽ സ്വദേശിനിയെ ഷാങ്ഹായ് വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് 18 മണിക്കൂർ   


യാത്രക്കാരിയെ തടഞ്ഞുവച്ച നടപടി രാജ്യാന്തര വ്യോമയാന കൺവെൻഷൻ തീരുമാനങ്ങളുടെ ലംഘനമാണെന്നും ഇന്ത്യ ചൈനയെ അറിയിച്ചിട്ടുണ്ട്. ട്രാൻ‌സിറ്റ് യാത്രക്കാരുടെ അവകാശം സംബന്ധിച്ചുള്ള ചിക്കാഗോ, മോൺട്രിയൽ കൺവെൻഷനുകളിലെ ധാരണയുടെ ലംഘനമാണിത്. ഇരുരാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനിടെ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ അനാവശ്യമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.  

  • Also Read ഫോണിൽ സംസാരിച്ച് ട്രംപും ഷീയും; യുഎസ് – ചൈന ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കാൻ ആഹ്വാനം   


അരുണാചൽ സ്വദേശിയായ പ്രേമ തോങ്ഡോക്ക് എന്ന യുവതിയാണ് ലണ്ടനിൽനിന്ന് ജപ്പാനിലേക്കുള്ള യാത്രക്കിടെ ചൈനയിലെ ഷാങ്ഹായ് പുഡോങ് വിമാനത്താവളത്തിൽ ദുരനുഭവമുണ്ടായത്. പാസ്പോർട്ടിൽ ജനനസ്ഥലമായി അരുണാചൽ പ്രദേശ് എന്ന് രേഖപ്പെടുത്തിയത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യാനാവില്ലെന്നുമായിരുന്നു  അധികൃതരുടെ വാദം. 18 മണിക്കൂറോളമാണ് യുവതിയെ തടഞ്ഞുവച്ചത്.  

  • Also Read അന്ന് നെഹ്റു ചോദിച്ചു, എന്തുകൊണ്ട് ഈ പാത നിർമിക്കാൻ വൈകി? ആ സ്വപ്നം പൂർത്തിയായി അര നൂറ്റാണ്ട്; ക്രോസിങ്ങിൽ കിടന്ന ‘കോട്ടയം പാത’   

    

  • ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
      

         
    •   
         
    •   
        
       
  • ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
      

         
    •   
         
    •   
        
       
  • അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഇന്ത്യൻ പാസ്പോർട്ട് വിമാനത്താവള അധികൃതർ അസാധുവായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ ‘ചൈനീസ് പൗരയായതുകൊണ്ട് ചൈനീസ് പാസ്‌പോർട്ട് എടുക്കണം’ എന്ന മറുപടിയാണ് ലഭിച്ചതെന്നും യുവതി പറഞ്ഞു. ജപ്പാനിലേക്ക് പോകാൻ സാധുവായ വിസ ഉണ്ടായിരുന്നിട്ടും യാത്ര തുടരാൻ അനുവദിച്ചില്ല. ഒടുവിൽ ഷാങ്ഹായിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് സഹായം തേടി. കോൺസുലേറ്റ് ഉദ്യോഗസ്ഥർ ജപ്പാനിലേക്കുള്ള യാത്ര തുടരാൻ അനുമതി തേടിയെങ്കിലും അധികൃതർ സമ്മതിച്ചില്ല. ഒടുവിൽ തായ്‌ലൻഡ് വഴി ഇന്ത്യയിലേക്ക് ഒരു വിമാനം ബുക്ക് ചെയ്യുകയാണുണ്ടായത്. സംഭവത്തിൽ വിദേശകാര്യ മന്ത്രാലയത്തിന് പരാതി നൽകിയതായി യുവതി അറിയിച്ചിരുന്നു. English Summary:
India Response to china on Arunachal Pradesh Woman Harassed in Shanghai Airport: India-China relations face strain after an Arunachal Pradesh resident was detained in Shanghai. This incident, involving the denial of travel based on passport information, has prompted strong protests from India.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
128290
Random