ജറുസലം ∙ ഗാസയിൽ ഇസ്രയേൽ പിന്തുണയോടെ ഭക്ഷണവിതരണം നടത്തിയിരുന്ന വിവാദ യുഎസ് കമ്പനി പ്രവർത്തനം നിർത്തി. ആറാഴ്ച മുൻപ് വെടിനിർത്തൽ നിലവിൽ വന്നതോടെ ഗാസ ഹ്യുമാനിറ്റേറിയൻ (ജിഎച്ച്എഫ്) ഫൗണ്ടേഷൻ ഭക്ഷണവിതരണകേന്ദ്രങ്ങൾ അടച്ചുപൂട്ടിയിരുന്നു.
- Also Read ജമൈക്കൻ സംഗീതജ്ഞൻ ജിമ്മി ക്ലിഫ് ഓർമയായി; റെഗ്ഗെ സംഗീതത്തിന്റെ ആഗോള പ്രചാരകൻ
ഇന്നലെയാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്. കഴിഞ്ഞ മേയിൽ, ഐക്യരാഷ്ട്ര സംഘടന ഏജൻസികൾക്കു പകരമായി ഇസ്രയേലും യുഎസും ചേർന്നു നിയോഗിച്ച സ്വകാര്യകമ്പനിയായ ജിഎച്ച്എഫിന്റെ കേന്ദ്രങ്ങളിൽ ഇസ്രയേൽ പട്ടാളം നടത്തിയ വെടിവയ്പുകളിൽ നൂറുകണക്കിനു പലസ്തീൻകാരാണു കൊല്ലപ്പെട്ടത്. English Summary:
GHF Halts Food Distribution in Gaza; Controversial US Company Operated with Israeli Backing |