deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘തദ്ദേശം തുടക്കം മാത്രം, നിയമസഭയിൽ ഗണേഷ് കുമാറിനെതിരെ പത്തനാപുരത്ത് മത്സരിക്കും’

LHC0088 The day before yesterday 22:21 views 308

  

    



കോട്ടയം∙ ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് ബസ് പെര്‍മിറ്റുമായി ബന്ധപ്പെട്ട വിവാദങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതനായ വ്യക്തിയാണ് റോബിന്‍ ട്രാവല്‍സ് ഉടമ റോബിന്‍ ഗിരീഷ് എന്നറിയപ്പെടുന്ന ബേബി ഗിരീഷ്. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ റോബിന്‍ ഗിരീഷുമുണ്ട്. കോട്ടയം മേലുകാവ് പഞ്ചായത്തിലെ എട്ടാംവാര്‍ഡായ ഇടമറുകില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുകയാണ് ഗിരീഷ്. റോബിന്‍ ഗിരീഷ് മനോരമ ഓണ്‍ലൈനുമായി സംസാരിക്കുന്നു.      

∙ എന്തുകൊണ്ട് തിരഞ്ഞെടുപ്പ് രംഗത്തിറങ്ങി ?

പൊതുഗതാഗത സംരക്ഷണമെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഞങ്ങളെ പോലെയുള്ള ബസ് ഉടമകളെ ബുദ്ധിമുട്ടിക്കുകയാണ്. ബസ് പെര്‍മിറ്റിന്‌റെ പേരില്‍ കൊള്ളയടിയും മോഷണവുമാണ് സര്‍ക്കാര്‍ നടത്തുന്നത്. സര്‍ക്കാര്‍ ഓടിക്കുന്നത് പഴഞ്ചന്‍ വണ്ടികളാണ്. സ്വകാര്യ ബസുകാര്‍ക്ക് ഒരു പെര്‍മിറ്റ് കിട്ടണമെങ്കില്‍ പുത്തന്‍ വണ്ടി കൊണ്ടുവരണം. സ്വകാര്യ ബസ് മേഖലയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരായ പ്രതിഷേധത്തിന്‌റെ ഭാഗമായാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എന്നെ കൂടാതെ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ മറ്റൊരു ബസ് ഉടമയായ ബോണി തോമസും മത്സരിക്കുന്നുണ്ട്.  

  • Also Read ‘തിരുവനന്തപുരത്ത് തുടരും, ഇനിയും ചുമതലകൾ നിർവഹിക്കാനുണ്ട്, സ്ഥാനമാനങ്ങളുടെ ആവശ്യമില്ല’: ആര്യ രാജേന്ദ്രൻ‌   


∙ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് ?

പ്രചാരണത്തിന് ഞങ്ങള്‍ക്ക് ചില പ്രത്യേകതകളുണ്ട്. കൊടിതോരണങ്ങള്‍ ഒന്നും ഉപയോഗിക്കുന്നില്ല. കാരണം, അത് പിന്നീട് വലിയ മാലിന്യപ്രശ്‌നത്തിന് കാരണമാകും. വീടു കയറിയുള്ള പ്രചാരണവും ഞങ്ങള്‍ നടത്തുന്നില്ല. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഓണ്‍ലൈന്‍ പ്രചാരണം മാത്രമാണ് ഞങ്ങള്‍ നടത്തുന്നത്. അതാണ് ന്യൂജെന്‍ രീതി. പുതിയ തലമുറയിലേക്ക് എത്തുന്ന പ്രചാരണം നടത്താന്‍ നിങ്ങള്‍ക്ക് പറ്റിയില്ലെങ്കില്‍ നിങ്ങളെ കൊള്ളുകയില്ല എന്നാണ് അര്‍ത്ഥം. ബസ് ചിഹ്നത്തിൽ മത്സരിക്കാനായിരുന്നു ആഗ്രഹം. എന്നാൽ, അങ്ങനെ ചിഹ്നമില്ലാത്തതിനാൽ കാർ ചിഹ്നം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.  
    

  • ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
      

         
    •   
         
    •   
        
       
  • അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
      

         
    •   
         
    •   
        
       
  • വൃക്കകള്‍ തകർന്ന് ജനം: കേരളത്തിന്റെ സമീപ സംസ്ഥാന ഗ്രാമത്തിലെ മഹാമാരി: കാറ്റോ വെള്ളമോ? എങ്ങനെയാണീ അജ്ഞാതരോഗം പടരുന്നത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


∙ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ വാഗ്ദാനം ചെയ്തിരുന്നോ ?

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണ വേണ്ടെന്നാണ് തീരുമാനം. വോട്ട് തന്നാല്‍ സന്തോഷം. ബിജെപിയും യുഡിഎഫും പിന്തുണ നല്‍കാമെന്നു പറഞ്ഞ് സമീപിച്ചിരുന്നു. എന്നാല്‍ പിന്തുണ വേണ്ടെന്നാണ് അവരെ അറിയിച്ചത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായി മത്സരിക്കാനല്ല തിരഞ്ഞെടുപ്പ് രംഗത്തേക്കു വന്നത്.

  • Also Read തദ്ദേശ തിരഞ്ഞെടുപ്പ്: വാർഡ് മെംമ്പർക്ക് ശമ്പളമെത്ര? ആർക്കൊക്കെ മത്സരിക്കാം?   


∙ ജനങ്ങളില്‍ നിന്നുള്ള പ്രതികരണം എങ്ങനെ ?

ഞങ്ങള്‍ ചെല്ലുന്നിടത്തും സമൂഹമാധ്യമങ്ങളിലൂടെയുമെല്ലാം മികച്ച പിന്തുണയാണ് ലഭിക്കുന്നത്. വീടുകയറി പ്രചാരണത്തിന് വരാമെന്നു പറഞ്ഞ് ആളുകള്‍ ഇങ്ങോട്ട് വിളിക്കുന്നു. അവരെ സ്‌നേഹപൂര്‍വം നിരുത്സാഹപ്പെടുത്തുകയാണ്. വാര്‍ഡില്‍ നിന്ന് വിജയിച്ചാല്‍ ഗ്രാമസഭകള്‍ കൃത്യമായി നടത്തുമെന്നാണ് ജനങ്ങള്‍ക്ക് നല്‍കുന്ന പ്രധാന വാഗ്ദാനം. ഇപ്പോള്‍ നാട്ടില്‍ നടക്കുന്ന ഒപ്പിക്കല്‍ ഗ്രാമസഭകള്‍ ഞാന്‍ വിജയിച്ചാല്‍ ഇവിടെയുണ്ടാകില്ല. യോഗ്യരായ ഗുണഭോക്താക്കളില്‍ പദ്ധതികള്‍ എത്തിക്കും.  

  • Also Read വിമതരെ ഒതുക്കാൻ സമവായ ഫോർമുല, പാർട്ടി ഭാരവാഹിത്വം ഒറ്റമൂലി; ഡിസിസി അംഗങ്ങളുടെ എണ്ണം 200 കവിഞ്ഞു   


∙ രാഷ്ട്രീയ രംഗത്ത് തുടരുമോ ?

രാഷ്ട്രീയത്തില്‍ തുടരുകയാണ് ലക്ഷ്യം. വലിയ പ്രസംഗം നടത്താനോ വാഗ്ദാനങ്ങള്‍ നല്‍കാനോ അറിയില്ല. എനിക്കറിയാവുന്ന ഭാഷയില്‍ ജനങ്ങളുമായി സംസാരിക്കും. ഈ തിരഞ്ഞെടുപ്പ് തുടക്കം മാത്രമാണ്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലും മത്സരിക്കും. മന്ത്രി ഗണേഷ് കുമാറിന്‌റെ മണ്ഡലമായ പത്തനാപുരത്ത് തന്നെ മത്സരിക്കണമെന്നാണ് എന്‌റെ ആഗ്രഹം. പൊതുഗതാഗതത്തെ ഇത്രയും തകര്‍ത്ത വേറൊരു മന്ത്രിയില്ല. English Summary:
Robin Gireesh Opens Up Political Aspirations : Robin Gireesh is contesting in the local body elections in Melukavu Panchayat to protest against the government policies affecting private bus operators. He aims to address public transport issues and ensure fair governance if elected. He plans to participate in the upcoming legislative assembly elections from Pathanapuram against KB Ganesh Kumar.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
124879