deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

പൊലീസിന് നേരെ ബോംബ് എറിഞ്ഞ കേസ്; പയ്യന്നൂരിലെ എൽഡിഎഫ് സ്ഥാനാർഥി ഉൾപ്പെടെ രണ്ടു പേർ കുറ്റക്കാർ

cy520520 The day before yesterday 21:20 views 544

  



തളിപ്പറമ്പ് ∙ പയ്യന്നൂരിൽ പൊലീസിനു നേരെ ബോംബെറിഞ്ഞ കേസിൽ എൽഡിഎഫ് സ്ഥാനാർഥി ഉൾപ്പെടെ രണ്ടു പേർ കുറ്റക്കാർ. പയ്യന്നൂർ നഗരസഭ 46-ാം വാർഡ് പുതിയങ്കാവിലെ എൽഡിഎഫ് സ്ഥാനാർഥി പയ്യന്നൂർ കാറമേൽ വി.കെ. നിഷാദ്, വെള്ളൂർ ടി.സി.വി. നന്ദകുമാർ എന്നിവരെയാണ് കുറ്റക്കാരാണെന്ന് തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതി കണ്ടെത്തിയത്. കേസിൽ രണ്ടുപേരെ വെറുതെ വിട്ടു. എ. മിഥുൻ, കെ.വി. കൃപേഷ് എന്നിവരെയാണ് വെറുതെ വിട്ടത്.

  • Also Read ആന്തൂരിൽ രണ്ട് യുഡിഎഫ് സ്ഥാനാർഥികളുടെ പത്രിക തള്ളി, ഒരാൾ പിന്മാറി; എൽഡിഎഫിന് അഞ്ചിടത്ത് എതിരില്ലാതെ ജയം   


2012 ഓഗസ്റ്റ് ഒന്നിന് പയ്യന്നൂർ എസ്ഐ ആയിരുന്ന കെ.പി. രാമകൃഷ്ണന്റെ വാഹനത്തിനു നേരെ ബൈക്കിൽ എത്തി ബോംബെറിഞ്ഞ കേസിലാണ് ഇവരെ കുറ്റക്കാരാണെന്നു കണ്ടെത്തിയത്. ശിക്ഷ നാളെ വിധിക്കും. അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട്, അന്ന് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ അറസ്റ്റ് ചെയ്തതിനെ തുടർന്നുള്ള സംഘർഷത്തിന്റെ ഭാഗമായാണ് പൊലീസിനെതിരെ ബോംബേറ് നടന്നത്.

  • Also Read ഇന്നും ചരിത്രരേഖകളിൽ പോലുമില്ല കൊച്ചിയിലെ ആ ‘തിരോധാനം’; സാഹിത്യവും ലോക രാഷ്ട്രീയവും അരിക്ഷാമവും വരെ ചർച്ചയായ ‘മിസ്റ്ററി’ പാർക്ക്   


പൊലീസ് സംഘം പട്രോളിങ് നടത്തുന്നതിനിടെ നിഷാദും മറ്റു മൂന്നുപേരും അതിവേഗം ൈബക്കിലെത്തി. പൊലീസ് ഒച്ചവച്ചപ്പോൾ ഇവർക്കു നേരെ ബോംബെറിഞ്ഞ ശേഷം ബൈക്ക് ഓടിച്ചുപോകുകയായിരുന്നു. എസ്എഫ്ഐ നേതാവായിരുന്ന നിഷാദാണ് ബോംബെറിഞ്ഞതെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ബോംബ് പൊട്ടാതെ പൊലീസ് സുരക്ഷിതമായി മാറ്റുകയായിരുന്നു.
    

  • ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
      

         
    •   
         
    •   
        
       
  • അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
      

         
    •   
         
    •   
        
       
  • വൃക്കകള്‍ തകർന്ന് ജനം: കേരളത്തിന്റെ സമീപ സംസ്ഥാന ഗ്രാമത്തിലെ മഹാമാരി: കാറ്റോ വെള്ളമോ? എങ്ങനെയാണീ അജ്ഞാതരോഗം പടരുന്നത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
LDF Candidate Convicted in Police Bombing Case: The court found the LDF candidate and another person guilty in the 2012 incident where a bomb was thrown at police officers.
like (0)
cy520520Forum Veteran

Post a reply

loginto write comments