കൊച്ചി∙ ഫോർട്ട് കൊച്ചി തീരത്ത് മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം. എംഎസ്‌സി ചരക്കു കപ്പലാണ് മത്സ്യബന്ധന ബോട്ടിലിടിച്ചത്. അപകടത്തിൽ ആർക്കും പരുക്കില്ല. പുറംകടലിൽ ബുധനാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. പ്രത്യാശ എന്ന മത്സ്യബന്ധന വള്ളത്തിലാണ് ചരക്കുകപ്പൽ ഇടിച്ചത്. വള്ളത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. മത്സ്യബന്ധനം നടത്തുന്നതിനിടെ ചരക്കുകപ്പൽ ബോട്ടിൽ ഇടിക്കുകയായിരുന്നുവെന്നാണ് തൊഴിലാളികൾ പറയുന്നത്.
അപകട സമയത്ത് ബോട്ടിൽ 40ഓളം പേരുണ്ടായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ തൊഴിലാളികൾ കൊച്ചിൻ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അപകടത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. രാവിലെയോടെ വല പുറത്തെടുക്കുമെന്നും എന്നാൽ മാത്രമേ എത്ര രൂപയുടെ വല നഷ്ടപ്പെട്ടെന്ന് കണക്ക് കൂട്ടാന്‍ കഴിയൂവെന്നുമാണ് തൊഴിലാളികൾ പറയുന്നത്. കപ്പല്‍ വരുന്നത് കണ്ട് തങ്ങൾ ബഹളം വച്ചെങ്കിലും കപ്പല്‍ വഴി തിരിച്ചു വിടാതെ ഓഫ് ചെയ്തിടുകയായിരുന്നുവെന്നും ഈ സമയം ബോട്ട് കടലിലെ ഒഴുക്ക് പിടിച്ച് തെക്കോട്ട് നീങ്ങുകയും കപ്പലില്‍ ഇടിക്കുകയായിരുന്നുവെന്നും തൊഴിലാളികൾ പറയുന്നു. English Summary:
Cargo Ship Collides with Fishing Boat: Kochi boat accident occurred when a cargo ship collided with a fishing boat near Fort Kochi. The incident is under investigation by the Kochi coastal police, no injuries reported. |