തിരുവനന്തപുരം∙ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ജീവനക്കാരനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ട്രൈബ്യൂണല്‍ സെക്‌ഷന്‍ ഓഫിസര്‍ സുനില്‍കുമാറാണ് മരിച്ചത്. പാലോടുള്ള ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച മുതല്‍ സുനില്‍ കുമാറിനെ കാണാനില്ലായിരുന്നു. തിരച്ചില്‍ തുടരുന്നതിനിടെയാണ് ലോഡ്ജ് മുറിയില്‍നിന്നു മൃതദേഹം കണ്ടെത്തിയത്. സുനില്‍കുമാറിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു.
- Also Read അമീബിക് മസ്തിഷ്ക ജ്വരം: തിരുവനന്തപുരത്ത് യുവതി മരിച്ചു, ചികിത്സയിൽ കഴിഞ്ഞത് 40 ദിവസം
ഇന്നു രാവിലെ മുറിയില്‍നിന്ന് ആരും പുറത്തേക്കു വരാതിരുന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ വാതില്‍ തുറന്ന് ഉള്ളില്‍ കയറി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് സുനില്‍കുമാറിനെ കൈഞരമ്പ് മുറിച്ച നിലയില്‍ ശുചിമുറിയില്‍ ബോധരഹിതനായി കണ്ടെത്തിയത്. ഇവര്‍ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. പേരൂര്‍ക്കടയിലെ വീട്ടില്‍നിന്ന് 19ന് ജോലിക്കു പോകുകയാണെന്നു പറഞ്ഞാണു സുനില്‍കുമാര്‍ പോയത്. അന്നു തന്നെ പാലോടുള്ള ലോഡ്ജില്‍ മുറിയെടുത്തിരുന്നു. സുനില്‍ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് ഇന്നലെയാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. English Summary:
A tribunal employee, Sunil Kumar, was found dead in a lodge in Trivandrum. Police suspect financial difficulties may have contributed to the incident, as he had been missing since Wednesday and was found with a self-inflicted injury. |