വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ന്യൂയോർക്ക് സിറ്റി നിയുക്ത മേയർ സൊഹ്റാൻ മംദാനിയും ഇന്നു വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്‌ചയ്‌ക്ക് മംദാനി അനുമതി തേടിയെന്നും വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിൽ കൂടിക്കാഴ്‌ച നടത്തുമെന്നും ട്രംപ് വ്യക്‌തമാക്കി. കൂടിക്കാഴ്‌ച സ്ഥിരീകരിച്ചുള്ള സമൂഹമാധ്യമ പോസ്‌റ്റിൽ ന്യൂയോർക്ക് നഗരത്തിന്റെ കമ്മ്യൂണിസ്‌റ്റ് മേയർ എന്നാണ് മംദാനിയെ ട്രംപ് വിശേഷിപ്പിച്ചത്.
- Also Read പേര് അതിസുരക്ഷാ ജയിൽ, വിയ്യൂരിലെ 165 സിസിടിവികളിൽ പ്രവർത്തിക്കുന്നത് ഒരെണ്ണം; സൂപ്രണ്ടിനെ നേരിട്ട് വിളിപ്പിച്ച് കോടതി
കൂടിക്കാഴ്‌ചയ്‌ക്ക് തന്റെ സംഘം വൈറ്റ് ഹൗസുമായി ബന്ധപ്പെട്ടെന്നും ന്യൂയോർക്കിലെ ജനങ്ങളുടെ താങ്ങാനാവാത്ത ജീവിത ചെലവിന് പരിഹാരം കാണുമെന്ന വോട്ടർമാർക്കു നൽകിയ വാഗ്‌ദാനത്തിന്റെ ഭാഗമാണ് കൂടിക്കാഴ്‌ചയെന്നും മംദാനി പറഞ്ഞു. ന്യൂയോർക്കിലെ ഉയർന്ന ജീവിതച്ചെലവിന് ട്രംപിന്റെ സാമ്പത്തിക നയങ്ങളും ഒരു കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപുമായുള്ള ബന്ധം ന്യൂയോർക്ക് നഗരത്തിന്റെ വിജയത്തിന് നിർണായകമാണെന്ന് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ മംദാനി വ്യക്‌തമാക്കിയിരുന്നു.
പരസ്പരം ശക്തമായ വിമർശനങ്ങൾ ഉന്നയിക്കുന്ന ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. തിരഞ്ഞെടുപ്പിൽ മംദാനി വിജയിച്ചാൽ ന്യൂയോർക്ക് നഗരത്തിനുള്ള ഫണ്ട് തടഞ്ഞുവയ്ക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ജനുവരി ഒന്നിനാണു മംദാനിയുടെ സത്യപ്രതിജ്ഞ.
- 2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടിൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
- ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?
- മഞ്ഞുകാലത്ത് പകലുറക്കം വേണ്ട, പേശികൾ വലിഞ്ഞുമുറുകും; ഉഴുന്നുവടയും പരിപ്പുവടയും കഴിക്കാൻ പറ്റിയ സമയം; ഈ തൈലങ്ങൾ തേയ്ക്കാം
MORE PREMIUM STORIES
English Summary:
First Face-Off: Donald Trump Meets Zohran Mamdani at White House Amid \“Communist Mayor\“ Controversy |