ന്യൂഡൽഹി∙ പിഎൻബി തട്ടിപ്പ് കേസിലെ പ്രതി മെഹുൽ ചോക്‌സിയുടെ നാടുകടത്തൽ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഡിസംബർ 9ന് ബെൽജിയം സുപ്രീം കോടതി പരിഗണിക്കും. നാടുകടത്തണമെന്ന ഇന്ത്യയുടെ അപേക്ഷ ശരിവച്ച ആന്റ്‌വെർപ്പ് അപ്പീൽ കോടതിയുടെ ഒക്ടോബർ 17ലെ വിധിയെ ചോദ്യം ചെയ്താണ് മെഹുൽ ചോക്‌സി ബെൽജിയം സുപ്രീം കോടതിയായ കാസേഷൻ കോടതിയെ സമീപിച്ചത്.
- Also Read മെഡിക്കൽ ടൂറിസമെന്നു പേര്, നടക്കുന്നത് അവയവ കച്ചവടം, മറയാക്കിയത് കൊച്ചിയിലെ സ്ഥാപനത്തെ; പിന്നിൽ കൂടുതൽ മലയാളികൾ
ഹർജിയുടെ നിയമപരമായ വശങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ അപ്പീൽ കോടതിയുടെ തീരുമാനം പുനഃപരിശോധിക്കേണ്ടതുണ്ടോ എന്ന് കാസേഷൻ കോടതി തീരുമാനിക്കൂ എന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. കാസേഷൻ കോടതിയിൽ പുതിയ തെളിവുകൾ ചോക്സിക്ക് നൽകാൻ കഴിയില്ലെന്നാണ് സൂചന. അപ്പീൽ നൽകുന്നതിനൊപ്പം തന്നെ കക്ഷികൾ അവരുടെ പരാതികൾ രേഖാമൂലം അറിയിക്കണമെന്നാണ് ബെൽജിയത്തിലെ നിയമം. അതിനാൽ കാസേഷൻ കോടതിയിൽ വാദം കേൾക്കുന്ന സമയത്ത്, അവർക്ക് പുതിയ പരാതികളോ തെളിവുകളെ നൽകാൻ കഴിയില്ലെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
- Also Read കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
2018 മേയിലും 2021 ജൂണിലും മുംബൈ പ്രത്യേക കോടതി മെഹുൽ ചോക്സിക്കെതിരെ അറസ്റ്റ് വാറണ്ടുകൾ പുറപ്പെടുവിച്ചിരുന്നു. 13,000 കോടി രൂപയുടെ പിഎൻബി തട്ടിപ്പ് കേസിലായിരുന്നു അറസ്റ്റ് വാറണ്ട്. മൊത്തം തട്ടിപ്പ് തുകയിൽ ചോക്‌സിക്ക് 6,400 കോടി രൂപ കിട്ടിയതായി സിബിഐ നൽകിയ കുറ്റപത്രത്തിൽ ആരോപിക്കുന്നുണ്ട്. തട്ടിപ്പ് കണ്ടെത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, 2018 ജനുവരിയിലാണ് ചോക്സി ആന്റിഗ്വ ആന്റ് ബാർബുഡയിലേക്ക് രക്ഷപ്പെട്ടത്. തുടർന്ന് ചികിത്സയ്ക്കായി ബെൽജിയത്തിലേക്കു പോയി.
- 2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടിൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
- ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?
- മഞ്ഞുകാലത്ത് പകലുറക്കം വേണ്ട, പേശികൾ വലിഞ്ഞുമുറുകും; ഉഴുന്നുവടയും പരിപ്പുവടയും കഴിക്കാൻ പറ്റിയ സമയം; ഈ തൈലങ്ങൾ തേയ്ക്കാം
MORE PREMIUM STORIES
മുംബൈയിലെ പ്രത്യേക കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടുകളുടെ അടിസ്ഥാനത്തിൽ, 2024 ഓഗസ്റ്റ് 27ന് ചോക്സിയെ കൈമാറാനുള്ള അപേക്ഷ ഇന്ത്യ ബെൽജിയത്തിനു നൽകിയിരുന്നു. മുഖ്യപ്രതിയായ 66കാരനായ മെഹുൽ ചോക്‌സിയെ ഇന്ത്യയിലേക്കു നാടുകടത്തിയാൽ ന്യായമായ വിചാരണ നിഷേധിക്കപ്പെടുകയോ മോശമായ പെരുമാറ്റത്തിന് വിധേയമാക്കപ്പെടുകയോ ചെയ്യാനുള്ള സാധ്യതയില്ലെന്നായിരുന്നു ബെൽജിയത്തിലെ ആന്റ്‌വെർപ്പ് അപ്പീൽ കോടതി വിധിച്ചത്. ഇതിനെതിരെയാണ് പുതിയ ഹർജി. English Summary:
Belgium Supreme Court to Hear Mehul Choksi Extradition Case: He is challenging the Antwerp Court of Appeal\“s decision to extradite him to India in connection with the PNB scam. The court will review the legal aspects before deciding whether to reconsider the appeal court\“s decision. |