deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ശബരിമലയിലെ തിരക്ക്: ഒരു ദിവസം 20,000 സ്പോട്ട് ബുക്കിങ് മാത്രം; ക്യൂ കോംപ്ലക്സുകളിൽ അധികം ജീവനക്കാർ

LHC0088 2025-11-18 21:21:22 views 496

  



തിരുവനന്തപുരം∙ ശബരിമല ദർശനത്തിനായി ഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നത് കണക്കിലെടുത്ത് ഒരു ദിവസത്തെ റിയൽ ടൈം ബുക്കിങ് (സ്പോട്ട് ബുക്കിങ്) 20,000 പേർക്ക് മാത്രമായി നിജപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ്. കൂടുതലായി എത്തുന്നവർക്ക് അടുത്ത ദിവസം ദർശനത്തിനുള്ള ക്രമീകരണം ഏർപ്പെടുത്തും. ഇതിനായി ഭക്തർക്ക് തങ്ങാൻ നിലയ്ക്കലിൽ സൗകര്യമൊരുക്കും. മരക്കൂട്ടം –ശരംകുത്തി– സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്സുകൾ കൂടുതൽ പ്രവർത്തനക്ഷമമാക്കും.

  • Also Read ‘കാര്യങ്ങൾ കൈവിട്ടു പോയിട്ടില്ല, ദർശനം ഇന്നു വേണമെന്ന് നിർബന്ധം പിടിക്കരുത്, ഭക്തരോട് ബലം പ്രയോഗിക്കാനാകില്ല’   


ക്യൂ കോംപ്ലക്സിൽ എത്തി വിശ്രമിക്കുന്ന ഭക്തർക്ക് വരിനിൽക്കുന്നതിലെ മുൻഗണന നഷ്ടമാകില്ല. ക്യൂ കോംപ്ലക്സുകളിൽ കുടിവെള്ളത്തിനും ലഘു ഭക്ഷണത്തിനും പുറമേ ചുക്കുകാപ്പി കൂടി ലഭ്യമാകും. ഇതിനായി ഓരോ ക്യൂ കോംപ്ലക്സിലും അധികം ജീവനക്കാരെ നിയോഗിച്ചു. പമ്പയിൽ എത്തിക്കഴിഞ്ഞാൽ ശബരിമല ദർശനം പൂർത്തിയാക്കി നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഭക്തർക്ക് മടങ്ങിപ്പോകാൻ സാഹചര്യമൊരുക്കും. ഇതിനായി നിലയ്ക്കൽ നിന്ന് പമ്പയിലേക്കുള്ള പ്രവേശനം ക്രമീകരിക്കും. ക്യൂ നിൽക്കുമ്പോൾ ഏതെങ്കിലും ഭാഗത്ത് ഭക്തർക്ക് കുടിവെള്ളം ലഭിക്കുന്നതിന് തടസ്സം നേരിടുന്നുണ്ടെങ്കിൽ ഭക്തർക്ക് അരികിലേക്ക് കുടിവെള്ളം എത്തിക്കും.

  • Also Read പതിനെട്ടാംപടി കയറ്റം താളംതെറ്റി, ദർശനം കിട്ടാതെ ആയിരങ്ങൾ; തിരക്ക് നിയന്ത്രിക്കാൻ തീർഥാടന വാഹനങ്ങൾ തടയുന്നു   
English Summary:
Sabarimala Spot Booking Limit: Sabarimala Pilgrimage sees increased restrictions on spot bookings to manage the pilgrim rush. Only 20,000 spot bookings will be allowed per day, with accommodation arranged in Nilakkal for others.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

310K

Threads

0

Posts

1110K

Credits

Forum Veteran

Credits
117207