deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

കെഎസ്ആർടിസിയിലും വരുന്നു, ‘ഡൈനാമിക് ടിക്കറ്റ് പ്രൈസിങ്’; ആളില്ലാതെ ഓടുന്നതിന്റെ നഷ്ടം നികത്തുക ലക്ഷ്യം

Chikheang 2025-11-18 14:21:56 views 464

  



ബെംഗളൂരു ∙ ബസുകൾ കാലിയായി ഓടുന്നതിന്റെ നഷ്ടം കുറയ്ക്കാൻ സംസ്ഥാനാന്തര റൂട്ടുകളിൽ സ്വകാര്യ ബസുകളെപ്പോലെ ‘ഡൈനാമിക് ടിക്കറ്റ് പ്രൈസിങ്’ സംവിധാനം ആരംഭിക്കാൻ കെഎസ്ആർടിസിയും. ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്നുള്ള പ്രീമിയം എസി ബസുകളിലാണ് ആദ്യഘട്ടത്തിൽ ഇതുണ്ടാകുക.

  • Also Read ‘എസ്ഐആർ തദ്ദേശ തിരഞ്ഞെടുപ്പ് കഴിയും വരെ നിർത്തിവയ്ക്കണം, ഇല്ലെങ്കിൽ ഭരണസംവിധാനം സ്തംഭിക്കും’; കേരളം സുപ്രീം കോടതിയിൽ   


കഴിഞ്ഞ ദിവസം കെഎസ്ആർടിസി ഡയറക്ടർ ബോർഡ് ഡൈനാമിക് പ്രൈസിങിന് അനുമതി നൽകിയിരുന്നു. എന്ന് നിലവിൽ വരുമെന്ന പ്രഖ്യാപനം പിന്നീടുണ്ടാകും. പ്രവൃത്തി ദിവസങ്ങളിൽ ബസുകൾ ഒരുഭാഗത്തേക്ക് ആളില്ലാതെ ഓടുന്നതിന്റെ നഷ്ടം കുറയ്ക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇടദിവസങ്ങളിൽ കെഎസ്ആർടിസിയുടെ എസി ബസുകളെ അപേക്ഷിച്ച് സ്വകാര്യ ബസുകളിൽ ടിക്കറ്റ് നിരക്ക് കുറവാണ്. ‌യാത്രാ ആപ്പുകൾ വഴി ബുക്ക് ചെയ്യുന്നവർ കുറഞ്ഞ നിരക്കുള്ളവ തിരഞ്ഞെടുക്കുന്നതാണ് പതിവ്.

  • Also Read അലന്റെ കൊലപാതകം കമ്മിഷണർ ഓഫിസിന് തൊട്ടടുത്ത്; കാപ്പാ കേസ് പ്രതികൾക്ക് പങ്ക്, മഹാരാഷ്ട്രയിൽ 8 മാസമായി മതപഠനം   


നിലവിൽ ഫ്ലെക്സി നിരക്ക്

നിലവിൽ കേരള, കർണാടക ആർടിസി ബസുകളിൽ വാരാന്ത്യങ്ങളിലും ഉത്സവ സീസണുകളിലും ഫ്ലെക്സി നിരക്കാണ് ഈടാക്കുന്നത്. എസി, നോൺ എസി ബസുകളിൽ ഒരു മാസം മുൻപും 24 മണിക്കൂർ മുൻപും ടിക്കറ്റെടുത്താൽ 20–30% അധിക നിരക്ക് നൽകണം. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വെള്ളിയാഴ്ചകളിലും തിരിച്ച് ഞായറാഴ്ചകളിലുമാണ് കൂടുതൽ തിരക്ക്. പലപ്പോഴും തിങ്കളാഴ്ചകളിൽ ബെംഗളൂരുവിൽ നിന്നു മടങ്ങുന്ന സ്പെഷൽ സർവീസുകളിൽ പത്തിൽ താഴെ യാത്രക്കാർ മാത്രമാണ് ഉണ്ടാകാറുള്ളത്. ഇന്ധനച്ചെലവ് പോലും ലഭിക്കാത്തത് ആർടിസികൾക്ക് കനത്ത നഷ്ടമുണ്ടാക്കുന്നുണ്ട്.
    

  • പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
      

         
    •   
         
    •   
        
       
  • ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
      

         
    •   
         
    •   
        
       
  • ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES


നിരക്ക് കുറയ്ക്കാൻ കർണാടകയും

സംസ്ഥാനാന്തര റൂട്ടുകളിലെ പ്രീമിയം എസി ബസുകളിലെ നിരക്ക് കുറയ്ക്കാനുള്ള നടപടി കർണാടക ആർടിസിയും ആരംഭിച്ചു. പ്രവൃത്തി ദിവസങ്ങളിലെ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ചുള്ള നിർദേശം ഗതാഗതവകുപ്പിന് സമർപ്പിച്ചെങ്കിലും അന്തിമ അനുമതിയായിട്ടില്ല. കേരള ആർടിസിയും, തമിഴ്നാട് എസ്ഇടിസിയും കൂടുതൽ എസി സർവീസുകൾ ആരംഭിച്ചതോടെയാണ് യാത്രക്കാരെ ആകർഷിക്കാൻ കർണാടകയും ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നത്.

ബെംഗളൂരു സർവീസുകളിൽ 90% എസി

പുതിയ ബസുകൾ എത്തിയതോടെ കേരള ആർടിസി ബെംഗളൂരു സർവീസുകളിൽ 90% എസി പ്രീമിയം വിഭാഗത്തിലേക്ക് മാറി. മുൻപുണ്ടായിരുന്ന എസി സീറ്റർ ബസുകൾക്ക് പകരം സ്ലീപ്പർ, സീറ്റർ കം സ്ലീപ്പറുകളും ഡീലക്സ് ബസുകൾക്ക് പകരം എസി സീറ്റർ ബസുകളും എത്തി. നിരക്ക് കൂടുതലാണെങ്കിലും കർണാടക ആർടിസി, സ്വകാര്യ ബസുകളിൽ യാത്രചെയ്യുന്നവരെ കൂടുതലായി കേരള ആർടിസി ബസുകളിലേക്ക് ആകർഷിക്കാൻ സാധിച്ചു.

തിരുവനന്തപുരം, കൊട്ടാരക്കര, കോട്ടയം, എറണാകുളം, തൃശൂർ, തിരുവല്ല, പാലാ, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് കൂടുതൽ എസി സർവീസുകളുള്ളത്. വടകര, കണ്ണൂർ, കാഞ്ഞങ്ങാട്, തലശ്ശേരി എന്നിവിടങ്ങളിലേക്ക് നോൺ എസി സർവീസുകളാണ് ഏറെയും.

ആദ്യം ബുക് ചെയ്താൽ നിരക്കിളവ്

ഒരു ബസിൽ ആദ്യം ബുക്ക് ചെയ്യുന്ന നിശ്ചിത ശതമാനം സീറ്റുകൾക്കാണ് നിരക്കിളവ് ലഭിക്കുക. 50% വരെ സീറ്റുകൾ ഈ വിഭാഗത്തിൽ അനുവദിക്കാം. ബാക്കി വരുന്ന 40% സീറ്റുകളിൽ സർവീസ് ആരംഭിക്കുന്നതിന്റെ ഒരാഴ്ചയ്ക്കുള്ളിൽ ടിക്കറ്റെടുത്താൽ പതിവ് നിരക്കും 10% സീറ്റുകളിൽ 24 മണിക്കൂറിനുള്ളിൽ ബുക്ക് ചെയ്യുന്നവരിൽ നിന്ന് നിശ്ചിത ശതമാനം അധിക നിരക്കും ഈടാക്കും. വിമാനക്കമ്പനികളാണ് ഡൈനാമിക് പ്രൈസിങ് സംവിധാനം ആദ്യം ആരംഭിച്ചത്. പിന്നീട് ഇന്ത്യൻ റെയിൽവേയും ഉത്സവ സീസണുകളിൽ സ്പെഷൽ ട്രെയിനുകളിൽ സമാന രീതി ഏർപ്പെടുത്തി. സ്പെഷൽ ഫെയർ ട്രെയിനുകളിൽ 30 % വരെ അധിക നിരക്കാണ് ഈടാക്കുന്നത്. English Summary:
Dynamic Ticket Pricing for KSRTC: KSRTC dynamic pricing is coming soon to address the loss of empty buses. This new system will initially be implemented on premium AC buses, aiming to reduce losses on interstate routes by adjusting ticket prices based on demand.
like (0)
ChikheangForum Veteran

Post a reply

loginto write comments

Previous / Next

Previous threads: commission kings casino Next threads: realme p1 pro sim slot

Explore interesting content

Chikheang

He hasn't introduced himself yet.

310K

Threads

0

Posts

1110K

Credits

Forum Veteran

Credits
119661