ബംഗ്ലദേശിലെ സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയ കേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചതാണ് ഇന്നത്തെ പ്രധാന വാർത്ത. അതിനിടെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സീറ്റ് നിഷേധിച്ചതിന്റെ പേരിൽ നിരവധിയിടങ്ങളിൽ പ്രതിഷേധം തുടരുകയാണ്. തിരുവനന്തപുരം കോര്‍പറേഷന്‍ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിനെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതിൽ വീണ്ടും ഹിയറിങ് നടത്തണമെന്ന് ഹൈക്കോടതി ഇന്ന് വ്യക്തമാക്കി. പുതുക്കിയ ക്ഷേമപെൻഷൻ ഈ മാസം 20 മുതൽ വിതരണം ചെയ്യും. വായിക്കാം ഇന്നത്ത പ്രധാന വാർത്തകൾ.
ബംഗ്ലദേശിലെ സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയ കേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. ദി ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലദേശാണ് (ഐസിടി-ബിഡി) ശിക്ഷ വിധിച്ചത്. ഈ വർഷം ഓഗസ്റ്റ് 3നാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ അനുമതി നൽകിയത്.
പുതുക്കിയ ക്ഷേമപെൻഷൻ ഈ മാസം 20 മുതൽ വിതരണം ചെയ്യും. നവംബറിലെ 2000 രൂപയാണ് വിതരണം ചെയ്യുക. ഇതിനൊപ്പം കുടിശികയായി ബാക്കിയുള്ള 1600 രൂപയും വിതരണം ചെയ്യും. ഇതോടെ ഒരാൾക്ക് 3600 രൂപ ലഭിക്കും. നേരത്തെയുണ്ടായിരുന്ന കുടിശികയുടെ അവസാന ഗഡുവാണ് പുതുക്കിയ പെൻഷനൊപ്പം ലഭിക്കുക. ഇതോടെ പെൻഷൻ കുടിശിക പൂർണമായും തീരും. ഒക്ടോബർ 31ന് 1864 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു.
- സ്വർണം വിറ്റ് 2 ലക്ഷം കോടി! സഹികെട്ട് ‘ചുവപ്പൻ മാഫിയ’യെ കാട്ടിലേക്ക് ഓടിച്ചു കയറ്റി വെടിവച്ചു കൊന്നു; വീണ്ടും ‘സിറ്റി ഓഫ് ഗോഡ്’?
- ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
- കരയാൻ മറന്ന കുഞ്ഞ്; അനേകരുടെ കണ്ണീരൊപ്പി, ദാഹമകറ്റി; പുട്ടപർത്തിയിലേക്ക് ഒഴുകി ജനം: ഇന്നും മുഴങ്ങുന്നു സേവനത്തിന്റെ ആ ‘സായിമന്ത്രം’
MORE PREMIUM STORIES
തിരുവനന്തപുരം കോര്‍പറേഷന്‍ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിനെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതിൽ വീണ്ടും ഹിയറിങ് നടത്തണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനോട് ഹൈക്കോടതി. മത്സരിക്കാനുള്ള അവകാശം കേവലം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇല്ലാതാക്കരുതെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു.
മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യൻ തീർഥാടകൾ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് 42 പേർക്ക് ദാരുണാന്ത്യം. ഇന്ത്യൻ സമയം രാത്രി ഒന്നരയോടെ ആയിരുന്നു അപകടം. ഹൈദരാബാദിൽ നിന്നുള്ള ഉംറ തീർഥാടകരാണ് ഇവർ. ഡീസൽ ടാങ്കറുമായി ബസ് കൂട്ടിയിടിച്ചായിരുന്നു അപകടം.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നും ജയം സ്വന്തമാക്കിയ എൻഡിഎയുടെ സർക്കാരിനെ വീണ്ടും നിതീഷ് കുമാർ നയിക്കും. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ നവംബർ 20 വ്യാഴാഴ്ച നടക്കും. പട്നയിലെ വിശാലമായ ഗാന്ധി മൈതാനത്താണ് പത്താം തവണയും ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് സത്യപ്രതിജ്ഞ ചെയ്യുന്നത്.
സ്വർണക്കൊള്ളയില്‍ സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന. സാംപിളുകൾ ശേഖരിക്കുന്നതിനായി സ്വർണപാളികൾ ഇളക്കിമാറ്റി. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. ദ്വാരപാലക ശില്‍പങ്ങളിലെ സ്വർണപാളിയും ശ്രീകോവിലിന്‍റെ വലതു ഭാഗത്തെ പാളികളുമാണ് നീക്കം ചെയ്തത്. പരിശോധനകൾക്ക് ശേഷം ഇവ വീണ്ടും പുനഃസ്ഥാപിക്കും.
പത്തിയൂരിൽ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിന്റെ വിഷമത്തിൽ കോൺഗ്രസ് പ്രവർത്തകൻ ആത്മഹത്യയ്ക്കു ശ്രമിച്ചു. 19-ാം വാർഡിലെ ബൂത്ത് പ്രസിഡന്റ് നിരണത്ത് സി. ജയപ്രദീപാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. പത്തിയൂർ വെസ്റ്റ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജീവ് വല്ലത്തിനെ ഫോണിൽ വിളിച്ച് ഇത് അവസാനത്തെ വിളിയാണെന്ന് പറഞ്ഞ് ജയപ്രദീപ് ഫോൺ സ്വിച്ച് ഓഫാക്കി. മണ്ഡലം പ്രസിഡന്റ് ഇക്കാര്യം വാർഡ് പ്രസിഡന്റിനെ അറിയിച്ചു. English Summary:
Todays Recap 17-11-2025 |