ന്യൂഡൽഹി ∙ മനോരമ ന്യൂസിന്റെ ‘ന്യൂസ് മേക്കർ 2024’ പുരസ്കാരം കേന്ദ്രമന്ത്രിയും ചലച്ചിത്രതാരവുമായ സുരേഷ് ഗോപിക്കു സമ്മാനിച്ചു. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണനാണ് പുരസ്കാരം നൽകിയത്. ഒരുപാട് സന്തോഷത്തോടെയാണ് ഈ പുരസ്കാരം ഏറ്റുവാങ്ങുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. ‘‘രാജ്യത്തെ രണ്ടാമത്തെ കസേരയിലിരിക്കുന്ന സഹോദരതുല്യനും ഗുരുസ്ഥാനീയനുമായ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണനിൽനിന്ന് പുരസ്കാരം സ്വീകരിക്കാനായതിൽ സന്തോഷമുണ്ട്. തൃശൂരിലെ ജനങ്ങള്‍ക്ക് കൂടിയുള്ള അംഗീകാരമാണിത്.’’ – സുരേഷ് ഗോപി പറഞ്ഞു.
- Also Read എല്ലാത്തിനും പിന്നിൽ സഞ്ജയ് യാദവും റമീസും; ലാലുവിന്റെ പ്രിയപുത്രി പാർട്ടി വിട്ടത് തേജസ്വിയുടെ ‘വലംകയ്യെ’ വിമർശിച്ച്, ആർജെഡിയിൽ കുടുംബ കലഹം?
മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു, കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഷിബു തെക്കുംപുറം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ സഹകരണത്തോടെ മനോരമ ന്യൂസ് പ്രേക്ഷകർക്കിടയിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് സുരേഷ് ഗോപി വാർത്താതാരമായി തിരഞ്ഞെടുക്കപ്പെട്ടത്. പി.വി.അൻവർ, ഷാഫി പറമ്പിൽ, പി.ആർ. ശ്രീജേഷ് എന്നിവരും ന്യൂസ് മേക്കറിന്റെ അന്തിമപട്ടികയിലെത്തിയിരുന്നു. English Summary:
Suresh Gopi received the News Maker 2024 award from Manorama News TV. Vice President C.P. Radhakrishnan presented the award to the Union Minister in Delhi, recognizing his contributions. |