deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

കൗൺസിലറിനു പിന്നാലെ കൗൺസിലറാകാൻ ആഗ്രഹിച്ച ആനന്ദും; വിവാദച്ചുഴിയിൽ ബിജെപി, തൃക്കണ്ണാപുരം നേമത്തെ എ ക്ലാസ് വാർഡ്

cy520520 2025-11-16 03:21:06 views 298

  



തിരുവനന്തപുരം ∙ ബിജെപി കൗൺസിലറായിരുന്ന അനിൽ കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങും മുൻപാണ് ബിജെപിയെ പ്രതിക്കൂട്ടിലാക്കി ആനന്ദ് കെ. തമ്പിയും ജീവനൊടുക്കുന്നത്. തൃക്കണ്ണാപുരം വാർഡിലെ സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞതിൽ മനംനൊന്താണ് ആനന്ദിന്റെ ആത്മഹത്യ. ഇതേ തൃക്കണ്ണാപുരം വാർഡിൽ 2015 –20 കാലയളവിൽ കൗൺസിലറായിരുന്നു അനിൽ കുമാർ. 2020ൽ വാർഡ് വനിതാ സംവരണം ആയതോടെയാണ് തൊട്ടടുത്ത വാർഡായ തിരുമലയിൽ അനിൽ കുമാർ 2020ൽ മത്സരിച്ചു വിജയിച്ചത്. 2025ൽ തൃക്കണ്ണാപുരം വാർഡിൽ നിന്നു തന്നെ അനിൽ കുമാർ മത്സരിക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു. ഇതിനിടെയാണ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽപെട്ട് അനിൽ ജീവനൊടുക്കുന്നത്.  

  • Also Read സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞു; തിരുവനന്തപുരം കോർപറേഷനിലെ ബിജെപി പ്രവർത്തകൻ ആത്മഹത്യ ചെയ്തു   


അനിലിന്റെ മരണത്തോടെയാണ് തൃക്കണ്ണാപുരത്ത് മറ്റൊരു സ്ഥാനാർഥിയെ ബിജെപി തേടുന്നത്. ന്യൂനപക്ഷ വോട്ടർമാർക്ക് സ്വാധീനമുള്ള വാർഡിൽ പാർട്ടി ഭേദമന്യേ ജനകീയനായിരുന്ന അനിലിനു പകരം സ്ഥാനാർഥിയെ കണ്ടെത്തുക ബിജെപിയെ സംബന്ധിച്ച് ബുദ്ധിമുട്ടായിരുന്നു. ഒടുവിലാണ് വിനോദ് കുമാർ വാർഡിൽ സ്ഥാനാർഥി ആയി എത്തുന്നത്. തർക്കമില്ലാത്ത വാർഡ് എന്ന നിലയിൽ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ തൃക്കണ്ണാപുരം വാർഡും ഉൾപ്പെട്ടിരുന്നു. എന്നാൽ സജീവമായി പരിഗണിച്ചിരുന്ന തന്നെ ഒഴിവാക്കിയതോടെ ആനന്ദ് പാർട്ടിയുമായി ഇടഞ്ഞ് സ്വതന്ത്രനായി മത്സരിക്കുമെന്ന് തീരുമാനിച്ചു. മത്സരിക്കാതിരിക്കാൻ ആനന്ദിനു മേൽ വലിയ സമ്മർദമുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്.  

  • Also Read ‘ആർഎസ്എസുകാരനായി ജീവിച്ചത് ഏറ്റവും വലിയ തെറ്റ്, ബിജെപി പ്രവർത്തകരെ ഭൗതികശരീരം കാണാൻ അനുവദിക്കരുത്’   


ബിജെപിക്ക് ഏറ്റവും പ്രതീക്ഷയുള്ള നേമം നിയോജക മണ്ഡലത്തിലാണ് തിരുമല, തൃക്കണ്ണാപുരം വാർഡുകൾ. കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവുമധികം സീറ്റുകൾ പ്രതീക്ഷിക്കുന്നതും നേമം മണ്ഡലത്തിൽ തന്നെ. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നിയമസഭയിലേക്ക് മത്സരിക്കാൻ താൽപര്യപ്പെടുന്ന മണ്ഡലത്തിൽ ഉണ്ടാകുന്ന ആഭ്യന്തരപ്രശ്നങ്ങളിൽ ജില്ലാ നേതൃത്വത്തിനു മറുപടി പറയേണ്ടി വരും. അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളിക്കളഞ്ഞ് ബിജെപി പ്രചാരണം നടത്തവേയാണ് മുതിർന്ന നേതാവ് എം.എസ്. കുമാർ താനുമായി ബന്ധപ്പെട്ട ബാങ്കിലെ പ്രശ്നങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയത്. അതിനെയും അവഗണിച്ച് പ്രചാരണത്തിൽ സംസ്ഥാന നേതാക്കൾ അടക്കം സജീവമാകുമ്പോഴാണ് ആനന്ദിന്റെ ആത്മഹത്യ. ശിവസേനയിൽ ആനന്ദ് ചേർന്നതും സ്ഥാനാർഥി പട്ടികയിൽ പേരില്ലെന്നുമുള്ള കാരണങ്ങൾ പറഞ്ഞ് അവഗണിക്കാമെങ്കിലും എൽഡിഎഫും യുഡിഎഫും ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ബിജെപി നേതൃത്വം മറുപടി പറയേണ്ടി വരും. തിരഞ്ഞെടുപ്പ് പ്രചാരണ വിഷയത്തെ തന്നെ മാറ്റിമറിയ്ക്കുന്ന രീതിയിലാണ് ആനന്ദിന്റെ ആത്മഹത്യ ഉയർന്നു വന്നിട്ടുള്ളത്.  
    

  • \“പുസ്തകമേളയിൽ ചൂടപ്പം പോലെ വിൽക്കുന്നത് ഈ പുസ്തകങ്ങൾ, അടക്കിയിരുത്താൻ കുട്ടിക്ക് ഫോൺ കൊടുത്താൽ അപകടം\“
      

         
    •   
         
    •   
        
       
  • എല്ലാവരും ജൻ സുരാജിനെ പേടിച്ചപ്പോൾ കറുത്ത കുതിരയെ ഇറക്കി എൻഡിഎ; രാഹുലും തേജസ്വിയും കണ്ടില്ല; ഒന്നില്‍നിന്ന് ഒരൊന്നൊന്നര കുതിപ്പ്
      

         
    •   
         
    •   
        
       
  • എൻഡിഎ വിജയത്തിനു പിന്നിൽ ഈ തന്ത്രങ്ങൾ; ‘ഒരു ലക്ഷം’ രൂപയിറക്കി കിട്ടിയത് 5 ലക്ഷം അധിക വോട്ട്! രാഹുലിന്റെ വോട്ടുചോരിയിൽ എന്‍ഡിഎ വോട്ടു വാരി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ആനന്ദിനെ ബിജെപി സ്ഥാനാർഥിയായി പരിഗണിക്കുന്നുണ്ടെന്നും എന്നാൽ വീട്ടുകാർക്ക് താൽപര്യമില്ലെന്നും അടുത്ത ബന്ധു പറ‍ഞ്ഞിരുന്നതായി പ്രദേശവാസിയായ സതി കുമാർ മനോരമ ഓൺലൈനോട് പറഞ്ഞു. ബിജെപി നേതാവ് എന്നു പറയാനാകില്ല. എന്നാൽ സംഘ പ്രവർത്തകനായിരുന്നു. തിരുമലയിലെ അണ്ണൂരിലാണ് ആനന്ദിന്റെ സ്വദേശം. ജയ്നഗർ റസിഡന്റ്സ് അസോസിയേഷന്റെ കീഴിലാണ് അദ്ദേഹം ഇപ്പോൾ താമസിച്ചിരുന്നത്. പെയിന്റ് കട ഉള്ളതിനാൽ തന്നെ പ്രദേശവാസികളുമായി ബന്ധമുണ്ടായിരുന്നു. കുന്നപ്പുഴയ്ക്ക് സമീപമായിരുന്നു ഈ കട. ആനന്ദിന്റെ പേര് പരിഗണനയിലുണ്ടെന്ന് നാട്ടിൽ സജീവമായി സംസാരമുണ്ടായിരുന്നു. ആനന്ദിന് രണ്ട് മക്കളുണ്ടെന്നും സതി കുമാർ പറ‍ഞ്ഞു.

  • Also Read അപകടം 2020ൽ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം   


നിലവിലെ ബിജെപി സ്ഥാനാർഥിയായ വിനോദ് കുമാറിന് ആനന്ദ് ആരോപിക്കുന്നതുപോലെ മണ്ണു മാഫിയയുമായി ബന്ധമില്ലെന്ന് പ്രദേശത്തെ ബിജെപി നേതാക്കൾ‌ പറയുന്നു. വിനോദിനു ടിപ്പർ ലോറിയുണ്ട്. അത് ഉപജീവന മാർഗമാണ്. ടിപ്പർ  ഓടിക്കുന്ന സമയം കഴിഞ്ഞ് ഓട്ടോറിക്ഷ ഓടിക്കുമായിരുന്നു. അടുത്തിടെയാണ് വായ്പ എടുത്ത് വീടു വച്ചതെന്നും ഇവർ പറയുന്നു.  

  • Also Read 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന് മരണംവരെ ജീവപര്യന്തം, 2 ലക്ഷം രൂപ പിഴ   


അതേ മയം, ജനസമ്മതനായ നേതാവായിരുന്നു ആനന്ദ് എന്നാണ് തൃക്കണ്ണാപുരത്തെ യുഡിഎഫ് സ്ഥാനാർഥിയായ ജോയ് തോമസ് പറയുന്നത്. ‘‘ആനന്ദ് സ്ഥാനാർഥിയാകുമെന്ന് സംസാരമുണ്ടായിരുന്നു. ഫെയ്സ്ബുക്കിലൊക്കെ പോസ്റ്ററുകളും കണ്ടു. പ്രാദേശികതലത്തിൽ നല്ല ബന്ധമുള്ള വ്യക്തിയായിരുന്നു. പ്രചാരണത്തിനിടെയാണ് ആനന്ദ് ആത്മഹത്യ ചെയ്തതായി അറിയുന്നത്’’ – ജോയ് തോമസ് പറഞ്ഞു. ബിജെപിയുടെ ജയലക്ഷ്മിയാണ് നിലവിലെ വാർഡ് കൗൺസിലർ. അജിനാണ് എൽഡിഎഫ് സ്ഥാനാർഥി. English Summary:
Suicide of Anand K. Thampi: Anand K. Thampi\“s suicide, following Anil Kumar\“s death, puts BJP Thiruvananthapuram under scrutiny. Denied candidacy in Trikkannapuram ward, Anand\“s death reveals deep internal party issues impacting the Nemom constituency and upcoming Corporation elections.
like (0)
cy520520Forum Veteran

Post a reply

loginto write comments

Previous / Next

Previous threads: eddie gamble Next threads: fairground fortunes slot

Explore interesting content

cy520520

He hasn't introduced himself yet.

310K

Threads

0

Posts

1010K

Credits

Forum Veteran

Credits
109210