ധാക്ക ∙ രാജസ്ഥാൻ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനിയെ ബംഗ്ലദേശിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ധാക്കയിലെ അദ്-ദിൻ മോമിൻ മെഡിക്കൽ കോളജിൽ എംബിബിഎസ് വിദ്യാർഥിനിയായ നിദ ഖാന്റെ (19) മൃതദേഹമാണ് ഹോസ്റ്റൽ മുറിയിൽ കണ്ടെത്തിയത്. ആത്മഹത്യയായിരിക്കാമെന്ന് ഹോസ്റ്റൽ അധികൃതർ പറഞ്ഞെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.Mookambika Temple, Kollur Mookambika, Navaratri Festival, Vijayadashami, Kudajadri Trekking, Malayala Manorama Online News, Mookambika Room Booking, Mookambika Temple Darshan, Mookambika KSRTC Service, Mookambika Weather, മൂകാംബിക ക്ഷേത്രം, കൊല്ലൂർ മൂകാംബിക, Mookambika Accommodation, Online Mookambika Darshan Booking, വിജയദശമി, malayala manorama news, ന്യൂസ്,Malayalam Latest News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
പഠനത്തിൽ മിടുക്കിയായിരുന്നു നിദയെന്നും അവൾ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയില്ലെന്നുമാണ് സഹപാഠികളും സുഹൃത്തുക്കളും പറയുന്നത്. വിഷയത്തിൽ ഇടപെടണമെന്ന് ഓൾ ഇന്ത്യ മെഡിക്കൽ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎംഎസ്എ) വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ സഹായം അഭ്യർഥിച്ച് എഐഎംഎസ്എ വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് മോമിൻ ഖാൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് കത്തയച്ചിട്ടുണ്ട‌്. English Summary:
Nida Khan\“s Death: Indian student death in Dhaka is under investigation. The MBBS student, Nida Khan, was found dead in her hostel room at Ad-din Momin Medical College, raising questions about the circumstances surrounding her death.  |