deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ഇറാനെ ഒറ്റപ്പെടുത്താൻ ട്രംപ് നീക്കം: ഇന്ത്യയുടെ ചബഹാർ പദ്ധതിക്ക് തിരിച്ചടി; ഇളവുകൾ പിൻവലിച്ച് യുഎസ്_deltin51

LHC0088 2025-10-1 00:50:58 views 1043

  



വാഷിങ്ടൻ ∙ ഇന്ത്യയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന, ഇറാനിലെ ചബഹാർ തുറമുഖ പദ്ധതിക്കു നൽകിയ ഉപരോധ ഇളവുകൾ യുഎസ്‌ പിൻവലിച്ചു. സെപ്റ്റംബർ 29 നാണ് ഉപരോധം പ്രാബല്യത്തിൽ വന്നത്. ഉപരോധം കടുപ്പിച്ച് ഇറാനെ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ ഈ നടപടി. ഇറാനെതിരെ യുഎൻ വ്യാപകമായ ഉപരോധങ്ങൾ ഏർപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണിത്. ട്രംപും യൂറോപ്യൻ സഖ്യകക്ഷികളും ഇസ്രയേലും ഇറാന്റെ ആണവ പദ്ധതിക്കെതിരെ നീക്കങ്ങൾ ആരംഭിച്ചതോടെയായിരുന്നു യുഎന്നിന്റെ ഉപരോധം.


പാക്കിസ്ഥാനെ ആശ്രയിക്കാതെ അഫ്ഗാനിസ്ഥാൻ, ഇറാൻ, മറ്റ് മധ്യേഷ്യൻ രാജ്യങ്ങൾ തുടങ്ങിയവയുമായി ഇന്ത്യയ്ക്ക് വാണിജ്യ ഇടപാടു നടത്താൻ സഹായിക്കുന്ന ചബഹാർ തുറമുഖത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിൽ നിർണായക പങ്കുള്ള ഇന്ത്യയ്ക്കിത് കനത്ത അടിയാണ്.viral check, Himachal Pradesh school, check error, school principal check, bank check rejected, funny check image, education quality, online education, Malayala Manorama Online News, social media viral, വൈറൽ ചെക്ക്, ഹിമാചൽ പ്രദേശ് സ്കൂൾ, തെറ്റായ ചെക്ക്, സ്കൂൾ പ്രിൻസിപ്പൽ, ബാങ്ക് ചെക്ക്, മലയാള മനോരമ, മനോരമ ഓൺലൈൻ ന്യൂസ്, മനോരമ ഓൺലൈൻ   


ഇറാനിലെ സിസ്താൻ- ബലൂചിസ്ഥാൻ പ്രവിശ്യയിലെ ആഴക്കടൽ തുറമുഖമാണ് ചബഹാർ. 2018ൽ ഇറാനുമേൽ യുഎസ് ഉപരോധം പ്രഖ്യാപിച്ചപ്പോൾ അതിൽനിന്ന് ചബഹാറിനെ ഒഴിവാക്കിയിരുന്നു. പാക്കിസ്ഥാനെ മറികടന്നുള്ള വ്യാപാരത്തിന് ഒരു പ്രധാന കവാടമായി ചബഹാർ പ്രവർത്തിച്ചിരുന്നതിനാൽ, അഫ്ഗാനിസ്ഥാന്റെ പുനർനിർമാണത്തിനും സാമ്പത്തിക വികസനത്തിനും വേണ്ടിയായിരുന്നു ഇളവുകൾ അനുവദിച്ചത്. എന്നാൽ, അന്നത്തെ സാഹചര്യമല്ല ഇന്ന് ഇറാനിലുള്ളത്. മുൻപ് യുഎസ്, യൂറോപ്യൻ യൂണിയൻ, ഇന്ത്യ എന്നിവയുടെ പിന്തുണയുള്ള ഒരു സർക്കാരാണ് കാബൂളിനെ നിയന്ത്രിച്ചത്. 2021 മുതൽ താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതോടെ എല്ലാം മാറി.

2018 മുതൽ ഇന്ത്യ പോർട്സ് ഗ്ലോബൽ ലിമിറ്റഡിനാണ് (ഐജിപിഎൽ) തുറമുഖത്തിന്റെ നിയന്ത്രണം. ഉപരോധം പ്രാബല്യത്തിൽ വന്നതിനാൽ, ഇന്ത്യ പോർട്ട്സ് ഗ്ലോബൽ ലിമിറ്റഡ് ഉൾപ്പടെയുള്ള ഇന്ത്യന്‍ സ്ഥാപനങ്ങള്‍ 45 ദിവസത്തിനകം പ്രവർത്തനം നിർത്തണം. അല്ലെങ്കിൽ ആസ്തികൾ മരവിപ്പിക്കൽ അ‌ക്കം യുഎസിന്റെ കൂടുതൽ ഉപരോധങ്ങൾക്കു വിധേയമാകേണ്ടി വരും. ഉപരോധം പ്രാബല്യത്തിൽ വരുന്നത് സംബന്ധിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് മുന്‍പു തന്നെ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ തീരുവ ചുമത്തൽ ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഇന്ത്യയെ സമ്മർദത്തിലാക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നീക്കമായും ഇതിനെ വ്യാഖ്യാനിക്കാം.  

അതേസമയം, ഇന്ത്യ പുതിയ നിയന്ത്രണങ്ങൾ നേരിടുമ്പോൾ, പാക്കിസ്ഥാനിൽനിന്നു വെറും 200 കി.മീ. അകലെയുള്ള ഗ്വാദറിലെ സ്വന്തം തുറമുഖ സൗകര്യത്തിലൂടെ ചൈന സ്വാധീനം വികസിപ്പിക്കുന്നത് തുടരുകയാണ്. അതിനിടെ, യുഎസ് ഏർപ്പെടുത്തിയ ഉപരോധം മൂലം ഇന്ത്യയ്ക്കുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചു. English Summary:
Chabahar Port: Chabahar Port is facing renewed sanctions from the US, impacting India\“s trade route to Afghanistan and Central Asia. This development raises concerns about India\“s economic and strategic interests in the region and the potential implications for regional stability.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
69351