തിരുവനന്തപുരം∙ ശബരിമലയിലെ ദ്വാരപാലകശില്‍പം സ്വര്‍ണം പൂശാന്‍ കൊണ്ടുപോയപ്പോള്‍ ഹൈക്കോടതിയെ അറിയിക്കാതിരുന്നത് പിഴവായിരുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന പി.എസ്.പ്രശാന്ത്. എല്ലാ നടപടിക്രമങ്ങളും പാലിച്ചിരുന്നു. കോടതിയെ അറിയിച്ചില്ല എന്നതു പിഴവായി. എന്നാല്‍ അതു ബോധ്യപ്പെടുത്തിയപ്പോള്‍ കോടതി തുടര്‍നടപടികള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു.
- Also Read ശബരിമല സ്വർണക്കൊള്ള: ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി, ചൊവ്വാഴ്ച വരെ വിലക്ക്
ശബരിമലയിലെ എല്ലാ അവതാരങ്ങളെയും പടിക്കുപുറത്തു നിര്‍ത്തിയിരുന്നു. അവര്‍ക്കു വഴിപ്പെട്ടിരുന്നില്ല. അവതാരങ്ങളെ പുറത്തുനിര്‍ത്തുമ്പോള്‍ ചിലര്‍ക്കു വിഷമമുണ്ടാകും. ഇപ്പോഴത്തെ സംഭവങ്ങളില്‍ പ്രതിപ്പട്ടികയില്‍ വരാന്‍ ഒരു സാധ്യതയുമില്ലെന്നും പ്രശാന്ത് പറഞ്ഞു. കെ.ജയകുമാര്‍ ശബരിമലയ്ക്ക് ഏറ്റവും അനുയോജ്യനായ ആളാണെന്നും പ്രശാന്ത് വ്യക്തമാക്കി. ‘‘ വളരെ സന്തോഷത്തോടെയും സംതൃപ്തിയോടെയുമാണ് കാലാവധി പൂര്‍ത്തിയാക്കുന്നത്. വിവാദങ്ങള്‍ മനസിനെ വേദനിപ്പിച്ചു. ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ മനസിനു വേദനയുണ്ടാകും. അന്വേഷണം പൂര്‍ത്തിയായി നിജസ്ഥിതി എല്ലാവര്‍ക്കും ബോധ്യമാകും.
- Also Read ശബരിമല സ്വർണക്കൊള്ള കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ; എഫ്ഐആർ ആവശ്യപ്പെട്ട് ഇ.ഡി ഹൈക്കോടതിയിൽ
ഞങ്ങളുടെ ബോര്‍ഡ് സുതാര്യമായും സത്യസന്ധമായും ഭക്തിയോടെയുമാണ് ശബരിമലയിലെ ഓരോ കാര്യവും ചെയ്തിരുന്നത്. അത് ആദ്യം ബോധ്യപ്പെടുത്തുന്നത് എന്റെ മനസാക്ഷിയെയാണ്. ഒരു തെറ്റും ചെയ്തിട്ടില്ല എന്ന ഉത്തമബോധ്യമുണ്ട്. അയ്യപ്പസംഗമം ശബരിമലക്ഷേത്രത്തിനു ഗുണം ചെയ്തിട്ടുണ്ട്. മാസ്റ്റര്‍ പ്ലാനിനെക്കുറിച്ച് എല്ലാവര്‍ക്കും അറിവു കിട്ടി. തുടര്‍ചര്‍ച്ചകളും മറ്റും നടക്കണം. ആഗോള അയ്യപ്പസംഗമത്തിന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തികച്ചും രാഷ്ട്രീയപരമാണ്. വിശ്വാസത്തെ തിരഞ്ഞെടുപ്പില്‍ ഉരകല്ലാക്കി മാറ്റുക എന്നതാണ് ഇപ്പോള്‍ വന്നിരിക്കുന്ന പ്രധാന പ്രശ്‌നം.’’-പ്രശാന്ത് പറഞ്ഞു.
- സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
- 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
- സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
MORE PREMIUM STORIES
English Summary:
Sabarimala Gold Plating Issue: PS Prashanth, who is stepping down as president of Travancore Devaswom Board, said that it was a mistake not to inform the High Court when the Dwarapalaka sculpture at Sabarimala was taken for gold plating. |