LHC0088 • 2025-11-15 02:50:59 • views 378
ന്യൂഡൽഹി ∙ ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തുടക്കം മുതൽ നീതിപൂർവമല്ലാത്ത തിരഞ്ഞെടുപ്പായിരുന്നുവെന്നും വിജയിക്കുന്നതിൽ തങ്ങൾ പരാജയപ്പെട്ടുവെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം രാഹുൽ ഗാന്ധിയുടെ ആദ്യ പ്രതികരണമാണിത്.
- Also Read കോൺഗ്രസ് ഇപ്പോൾ ‘മുസ്‌ലിം ലീഗ്–മാവോവാദി കോൺഗ്രസ്’; ഇത് ആഘോഷിക്കേണ്ട ദിവസം: ബിജെപി ആസ്ഥാനത്ത് ഗംച വീശി മോദി
മഹാസഖ്യത്തിൽ വിശ്വാസം പ്രകടിപ്പിച്ച ബിഹാറിലെ ദശലക്ഷക്കണക്കിന് വോട്ടർമാർക്ക് രാഹുൽ ഗാന്ധി നന്ദി അറിയിച്ചു. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. കോൺഗ്രസ് പാർട്ടിയും ഇന്ത്യാ സഖ്യവും ഈ ഫലത്തെ ആഴത്തിൽ അവലോകനം ചെയ്യും. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
मैं बिहार के उन करोड़ों मतदाताओं का हार्दिक आभार व्यक्त करता हूं, जिन्होंने महागठबंधन पर अपना विश्वास जताया।
बिहार का यह परिणाम वाकई चौंकाने वाला है। हम एक ऐसे चुनाव में जीत हासिल नहीं कर सके, जो शुरू से ही निष्पक्ष नहीं था।
यह लड़ाई संविधान और लोकतंत्र की रक्षा की है। कांग्रेस…— Rahul Gandhi (@RahulGandhi) November 14, 2025 English Summary:
Rahul Gandhi\“s Reaction to Bihar Election Results: Bihar Election Results are deeply analyzed by Rahul Gandhi after the unexpected results. He acknowledges the defeat and expresses gratitude to the voters while reaffirming the commitment to protecting democracy and the constitution. |
|