deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ദുസ്വപ്നം മറക്കാൻ ഇറങ്ങി, ദുരന്തമായി മാറി; ബിഹാറിൽ കോൺഗ്രസ് അതിദയനീയം

cy520520 2025-11-14 20:21:34 views 121

  



പട്ന∙ 2020ലെ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഒരു ദുസ്വപ്‍നമായിരുന്നു. ഏറ്റുവാങ്ങിയ വൻ പരാജയത്തോടൊപ്പം മുന്നണിയുടെ തോൽവിക്ക് കാരണക്കാരായെന്ന പഴിയും കേൾക്കേണ്ടിവന്നു. അതെല്ലാം മറക്കാനായാണ് പാർട്ടി നേരത്തേ തന്നെ ബിഹാറിൽ ഇറങ്ങിയത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കാടിളക്കിയുള്ള പ്രചാരണവും നടന്നു. എന്നാൽ, ഫലം വന്നപ്പോൾ സമ്പൂർണ നിരാശ. ദുസ്വപ്നം മറക്കാൻ ഇറങ്ങിയ കോൺഗ്രസ് ഒരിക്കലും ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത ഒന്നായാണ് ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പ് അവസാനിക്കുന്നത്.  

  • Also Read ക്യൂ നിന്ന് തോൽപിച്ചത് സ്ത്രീകൾ; കൊടുങ്കാറ്റായി എൻഡിഎ, വോട്ടുചോരി ഫലിച്ചില്ല, ബിഹാറിലെ ‘കേരള മോഡൽ’   


സമീപകാലങ്ങളിലെ ഏറ്റവും മോശം പ്രകടനമാണ് ഇത്തവണ ബിഹാറിൽ കോൺഗ്രസിന് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ വിലപേശി വാങ്ങിയ 70 സീറ്റിൽ 19 മാത്രമായിരുന്നു ജയിക്കാനായത്. ഇത്തവണ, മത്സരം 60 സീറ്റിൽ ഒതുങ്ങിയപ്പോൾ ജയം വെറും 4 സീറ്റ് എന്ന ദയനീയാവസ്ഥയിലേക്കാണ് കോൺഗ്രസ് വീണത്. ബിഹാർ കോൺഗ്രസ് അധ്യക്ഷൻ രാജേഷ് കുമാർ ഉൾപ്പെടെ വീണു.  

  • Also Read തന്ത്രങ്ങളെല്ലാം പാളി; പ്രശാന്ത് കിഷോറിനെ നിലംതൊടീക്കാതെ ബിഹാർ, ചിത്രത്തിലില്ലാതെ ജൻ സുരാജ്   


ബിഹാറിലെ തോൽവി കോൺഗ്രസിനെ ദേശീയതലത്തിൽ കൂടി വേട്ടയാടുന്ന ഒന്നാണ്. മാസങ്ങൾക്കു മുൻപേ ബിഹാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആദ്യമിറങ്ങിയത് കോൺഗ്രസ്സായിരുന്നു. എസ്ഐആറിന്റെ മറവിൽ വൻ തോതിൽ വോട്ടുകൊള്ള നടന്നവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തന്നെ ഇറങ്ങി. വോട്ടുകൊള്ള വൻ ചർച്ചയായി. രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയായിരുന്നു പ്രതിപക്ഷത്തിന്റെ ആദ്യത്തെ പ്രചാരണമായത്. എന്നാൽ, വോട്ടുകൊള്ളയും അനുബന്ധ ആരോപണങ്ങളും ബിഹാർ ജനത മുഖവിലയ്ക്കെടുക്കാതെ തള്ളിയെന്നു വേണം തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് അനുമാനിക്കാൻ. ഹരിയാന ഉൾപ്പെടെ കൂടുതൽ സംസ്ഥാനങ്ങളിൽ വോട്ടുകൊള്ള ആരോപണം കോൺഗ്രസ് ഉയർത്തവേ, ബിഹാറിലെ തിരിച്ചടി കോൺഗ്രസിനെ തളർത്തും.  
    

  • സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
      

         
    •   
         
    •   
        
       
  • 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
      

         
    •   
         
    •   
        
       
  • സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


രാഹുൽ ഗാന്ധി തന്നെയായിരുന്നു കോൺഗ്രസ് പ്രചാരണത്തിന്റെ മുന്നിൽ. ആദ്യഘട്ടത്തിൽ ഒത്തുരമയോടെ പോയ മുന്നണി പക്ഷേ അവസാനഘട്ടത്തിൽ കലമുടച്ചു. സീറ്റ് പങ്കുവയ്ക്കലിൽ മുന്നണിക്കുള്ളിലുണ്ടായ പടലപ്പിണക്കങ്ങൾ വലിയ തിരിച്ചടിയായി. ചിലയിടങ്ങളിൽ മുന്നണിക്കുള്ളിൽ തന്നെ മത്സരമുണ്ടായി. ജെഎംഎ പിണങ്ങി ഒറ്റയ്ക്കു മത്സരിക്കാൻ തീരുമാനിച്ചു. ഒപ്പം, ആം ആദ്മിയും എഐഎംഐഎമ്മും ജൻ സുരാജും എല്ലാം ചേർന്ന് ഭരണവിരുദ്ധ വോട്ടുകൾ പങ്കിടുകയും ചെയ്തതോടെ ബിഹാറിന്റെ സമീപകാല ചരിത്രത്തിലെ വലിയ തിരിച്ചടികളിലൊന്ന് കോൺഗ്രസ് ഏറ്റുവാങ്ങുകയായിരുന്നു. English Summary:
Bihar elections: Bihar Congress loss in the recent elections marks a significant setback for the party. The poor performance, despite early campaigning led by Rahul Gandhi, highlights internal issues and a failure to resonate with voters.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

310K

Threads

0

Posts

1010K

Credits

Forum Veteran

Credits
105783
Random