താനെ∙ മഹാരാഷ്ട്രയിലെ താനെയിൽ ആറാം ക്ലാസുകാരി 19ാം നിലയിൽനിന്ന് താഴേക്ക് ചാടി മരിച്ചു. 14 വയസ്സുള്ള പെൺകുട്ടിയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കല്യാൺ വെസ്റ്റ് മേഖലയിലാണ് സംഭവം. പഠനത്തിൽ മികവു പുലർത്താനായില്ലെന്നും മാർക്കുകൾ കുറവായിരുന്നതിനാൽ വലിയ സമ്മർദത്തിലായിരുന്നുവെന്നും ബന്ധു പറഞ്ഞു.
Also Read ചെങ്കോട്ട സ്ഫോടനം: സൂത്രധാരൻ ഡോ.ഉമറിന്റെ വീട് സൈന്യം തകർത്തു; സ്ഥലത്ത് കോൺക്രീറ്റ് കൂമ്പാരം മാത്രം-വിഡിയോ
അമ്മയ്ക്കും മുത്തശ്ശിക്കും സഹോദരിക്കുമൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. നിരന്തരം പഠിച്ചിട്ടും മികവു പുലർത്താനാകാത്തതിൽ പെൺകുട്ടിക്ക് നിരാശയുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ദീപാവലിക്കു മുൻപ് നടത്തിയ പരീക്ഷയിൽ വളരെ കുറഞ്ഞ മാർക്കുകളാണ് പെൺകുട്ടിക്ക് ലഭിച്ചത്. പഠനം മെച്ചപ്പെടുത്തണമെന്ന് അധ്യാപകർ നിരന്തരം കുട്ടിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനാൽ കുട്ടി സമ്മർദത്തിലായിരുന്നു.
Also Read ഭക്ഷണം വൈകി; ചോദ്യംചെയ്ത സഞ്ചാരിയെ ചട്ടുകംകൊണ്ട് തലയ്ക്ക് അടിച്ചു; മൂന്നാറിൽ ആക്രമിക്കപ്പെട്ടത് കൊല്ലം സ്വദേശി
19ാം നിലയിലെ സ്വന്തം ഫ്ലാറ്റിന്റെ ജനാലയിൽനിന്നാണ് കുട്ടി ചാടിയത്. ഇരുചക്രവാഹനങ്ങളുടെ പാർക്കിങ്ങിലേക്കാണ് വീണത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഖഡക്പഡ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്
സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
MORE PREMIUM STORIES
English Summary:
Suicide : Student suicide tragically occurred when a Class 6 student jumped from her apartment in Thane due to academic pressure. The girl was reportedly distressed over poor exam performance and pressure to improve her grades, leading to the unfortunate incident.