ശ്രീനഗർ∙ ചെങ്കോട്ടയ്ക്കു മുന്നിൽ സ്ഫോടനം നടത്തിയ ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് സുരക്ഷാ ഏജൻസികൾ തകർത്തു. ജയ്‌ഷെ മുഹമ്മദ് അടക്കമുള്ള ഭീകര സംഘടനയുടെ ഭാഗമാണ് ഉമർ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കുടുംബാംഗങ്ങളെ നേരത്തെ വീട്ടിൽനിന്ന് മാറ്റിയിരുന്നു. ബന്ധുക്കളിൽ ചിലർ പൊലീസ് കസ്റ്റഡിയിലാണ്. ഇന്ന് പുലർച്ചെയാണ് വീട് തകർത്തത്.
- Also Read ആര്യ രാജേന്ദ്രൻ കോഴിക്കോട്ടേക്ക്; താമസവും രാഷ്ട്രീയപ്രവർത്തനവും മാറാൻ താൽപര്യം, ആവശ്യം പാർട്ടിയുടെ പരിഗണനയിൽ
ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് ഡോ. ഉമർ നബിയാണെന്നു കുടുംബാംഗങ്ങളുടെ ഡിഎൻഎ സാംപിളുമായി ഒത്തുനോക്കി സ്ഥിരീകരിച്ചിരുന്നു. ചെങ്കോട്ട കാർ സ്ഫോടനത്തിൽ ഉൾപ്പെട്ട സംഘം നാലു നഗരങ്ങളിൽക്കൂടി ആക്രമണത്തിനു പദ്ധതിയിട്ടിരുന്നുവെന്ന് അന്വേഷണ സംഘം അറിയിച്ചു. എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിലാൽ (35) എന്നയാൾ കൂടി മരിച്ചതോടെ, ചെങ്കോട്ട സ്ഫോടനത്തിൽ മരണം 13 ആയി.
- Also Read മുംബൈയിലും വിമാനങ്ങൾക്കുനേരെ ‘ജിപിഎസ് വഴിതെറ്റിക്കൽ’; തെറ്റായ റേഡിയോ സിഗ്‌നലുകൾ അയച്ചു, ജാഗ്രതാ നിർദേശം
VIDEO | Delhi terror blast: The residence of Dr Umar Nabi, accused in the Red Fort blast, has been demolished in Pulwama, Jammu and Kashmir.#Delhiblast #Pulwama #Terror
(Full video available on PTI Videos - https://t.co/n147TvrpG7) pic.twitter.com/xJSVxkAZkY— Press Trust of India (@PTI_News) November 14, 2025
ഡോ. ഉമറും അറസ്റ്റിലായ ഡോ. മുസമിൽ അഹമ്മദ് ഗനായി, ഡോ. ഷഹീൻ സയീദ്, ഡോ. ആദിൽ അഹമ്മദ് എന്നിവരും സ്വിറ്റ്സർലൻഡിലെ എൻക്രിപ്റ്റഡ് മെസേജിങ് ആപ്ലിക്കേഷനിലൂടെ ഭീകര സംഘങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും 26 ലക്ഷത്തിലേറെ രൂപ സമാഹരിച്ചിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി. അറസ്റ്റിലായവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ യുപിയിലെ ഹാപുർ ജിഎസ് മെഡിക്കൽ കോളജിലെ അസി. പ്രഫസർ ഡോ. ഫറൂഖ്, കാൻപുർ ജിഎസ്‌വിഎം മെഡിക്കൽ കോളജിലെ കാർഡിയോളജി ഡിഎം വിദ്യാർഥി ഡോ. മുഹമ്മദ് ആരിഫ് മിർ എന്നിവരെ കസ്റ്റഡിയിലെടുത്തു.
- സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
- 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
- സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
MORE PREMIUM STORIES
ഡോ. ഷഹീൻ സയീദ് സെപ്്റ്റംബർ 25നു വാങ്ങിയ കാർ ഫരീദാബാദ് ധൗജിലെ അൽ ഫലാഹ് സർവകലാശാലാ ക്യാംപസിൽനിന്നു കണ്ടെത്തി. ഉമർ വാങ്ങിയ മറ്റൊരു കാർ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ആക്രമണപദ്ധതിയുടെ ഭാഗമായി ഇവർ കൂടുതൽ കാറുകൾ വാങ്ങിയിരുന്നോയെന്നു പരിശോധിക്കുന്നു. സമാഹരിച്ച തുക സൂക്ഷിക്കാനും സ്ഫോടകവസ്തുക്കൾ വാങ്ങാനുമായി ഉമറിനെ ഏൽപിച്ചിരുന്നുവെന്നാണു കണ്ടെത്തൽ. ഇതിൽ 3 ലക്ഷം രൂപയ്ക്ക് ഗുരുഗ്രാം, നൂഹ് എന്നിവിടങ്ങളിൽനിന്ന് 26 ക്വിന്റൽ എൻപികെ വളം വാങ്ങി. സ്ഫോടനങ്ങൾക്കുള്ള ഐഇഡി (ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) നിർമാണത്തിന് ഇത് ഉപയോഗിക്കാറുണ്ട്. English Summary:
House Demolished: Security agencies demolished the Pulwama house of Dr. Umar Nabi, a key suspect in the Red Fort blast. Investigations reveal his ties to Jaish-e-Mohammed, a wider terror plot, and the procurement of IED materials. |