നെന്മാറ (പാലക്കാട്) ∙ തൊഴുത്തിലെ തൂൺ ദേഹത്തേക്കു മറിഞ്ഞു വീണ് ക്ഷീരകർഷകന് ദാരുണാന്ത്യം. കയറാടി, മരുതുഞ്ചേരി മുഹ്സിൻ മൻസിലിൽ മീരാൻ സാഹിബ് (71) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പശുവിനെ കറക്കാനായി തൊഴുത്തിൽ പോയ സമയത്ത്, കാറ്റിൽ മറിഞ്ഞ മേൽക്കൂരയിലെ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടാൻ ശ്രമിക്കുന്നതിനിടെയാണ് സിമന്റ് കട്ട കൊണ്ടു നിർമിച്ച തൂൺ ദേഹത്തേക്കു മറിഞ്ഞു വീണത്. Swami Chaitanyananda Saraswati, Vasant Kunj Sharda Institute, Fraud and Impersonation, Fake Passports, Sexual Abuse Allegations, Arrest in Agra, Malayala Manorama Online News, Bribery Case, Criminal Investigation, Educational Institution Scandal, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ
ഗുരുതരമായി പരുക്കേറ്റ മീരാൻ സാഹിബിനെ വീട്ടുകാരും അയൽക്കാരും നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അടിപ്പെടേണ്ട ക്ഷീരോൽപാദക സംഘം മുൻ ജീവനക്കാരനാണ്. നെന്മാറ പൊലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനായി മൃതശരീരം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഭാര്യ: മുംതാജ്. മക്കൾ: മുഹ്സിൻ, മുത്തഹസ്സിൻ (ബിഎച്ച്ഇഎൽ ബെംഗളൂരു), മുഹ്സിന. മരുമക്കൾ: തസ്നി (ദുബായ്), ഷംന, അഷറഫ്( ദുബായ്) . പരേതരായ മൊയ്തീൻകുട്ടി, ആമിന ദമ്പതികളുടെ മകനാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്കുശേഷം 3.30ന് കയറാടി ജുമാ മസ്ജിദിൽ. English Summary:
Dairy Farmer Dies in Shed Collapse in Palakkad: Dairy farmer tragically died after a pillar collapsed in his cow shed. The incident occurred in Nemmara, Palakkad, where the farmer, Meeran Sahib, was tending to his cows.  |