കോഴിക്കോട് ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്. 28 ഡിവിഷനിൽ പതിനാറു ഡിവിഷനിലും സിപിഎം മത്സരിക്കും. സിപിഐയും ആർജെഡിയും നാലു സീറ്റിൽ വീതം മത്സരിക്കും. എൻസിപി, കേരള കോൺഗ്രസ്(എം), ജനതാദൾ എസ്, ഐഎൻഎൽ എന്നിവർ ഓരോ സീറ്റിലാണ് മത്സരരംഗത്ത്. കഴിഞ്ഞതവണ ജില്ലാ പഞ്ചായത്തിലെ 27ൽ 18 ഡിവിഷനിലും എൽഡിഎഫാണ് വിജയിച്ചത്.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.കെ. ദിനേശൻ, ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി. ശാരുതി, എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി. താജുദ്ദീൻ എന്നിവർ ജില്ലാ പഞ്ചായത്തിലേക്കുളള സ്ഥാനാർഥി പട്ടികയിലുണ്ട്.
∙ ജില്ലാ പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥി പട്ടിക (ഡിവിഷൻ – സ്ഥാനാർഥി – പാർട്ടി എന്ന ക്രമത്തിൽ)
എടച്ചേരി – കെ.സുബിന – സിപിഎം
നാദാപുരം – പി. താജുദ്ദീൻ – സിപിഎം
കായക്കൊടി – രാധിക ചിറയിൽ – സിപിഎം
മൊകേരി – സി.എം. യശോദ – സിപിഎം
പേരാമ്പ്ര – ഡോ. കെ.കെ. ഫനീഫ – സിപിഎം
മേപ്പയ്യൂർ – കെ.കെ. ബാലൻ സിപിഐ
ഉള്ളേരി – അനിത കുന്നത്ത് – എൻസിപി
പനങ്ങാട് – കെ.കെ. ശോഭ – സിപിഎം
പുതുപ്പാടി – എ.എസ്. സുബീഷ് – സിപിഐ
താമരശേരി – മുഹമ്മദ് സാദിഖ് – സിപിഎം
- 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
- ഡൽഹി സ്ഫോടനം: ‘ഇനിഷ്യൽ ഷോക്ക്’ എങ്ങനെ വന്നു? തീപ്പെട്ടി കൊണ്ടു കത്തില്ല, പൊട്ടിത്തെറിപ്പിച്ചത് ഭീകരതയുടെ ‘കൈ’?
- ‘ആ പുരുഷ പങ്കാളികളുള്ള സ്ത്രീകൾ ഭാഗ്യവതികൾ’; പുരുഷന്മാർക്കുമുണ്ടോ ‘മൂഡ് സ്വിങ്സ്’? ഏതു പ്രായത്തിൽ വരും, ചികിത്സ വേണോ?
MORE PREMIUM STORIES
കോടഞ്ചേരി – ജിഷ ജോർജ് – കേരള കോൺഗ്രസ്(എം)
കാരശേരി – നാസർ കൊളായി – സിപിഎം
ഓമശേരി – സക്കീന ഓമശേരി – ജനതാദൾ എസ്
ചാത്തമംഗലം – ടി.കെ. മുരളീധരൻ – സിപിഎം
പന്തീരങ്കാവ് – പി.ശാരുതി – സിപിഎം
കടലുണ്ടി – അഞ്ചിത പിലാക്കാട്ട് – സിപിഐ
കുന്നമംഗലം – കെ. റഹ്‌യാനത്ത് – ഐഎൻഎൽ
കക്കോടി – കെ.മഞ്ജുള – സിപിഎം
ചേളന്നൂർ – അഷ്റഫ് കുരുവട്ടൂർ – സിപിഐ
ബാലുശേരി – പി.കെ. ബാബു – സിപിഎം
കാക്കൂർ – ഇ.അനൂപ് – സിപിഎം
അത്തോളി – എ.കെ.മണി – സിപിഎം
മണിയൂർ – കെ.കെ. ദിനേശൻ – സിപിഎം
ചോറോട് – എൻ.ബാലകൃഷ്ണൻ – സിപിഎം
ആർജെഡിക്ക് നൽകിയ അഴിയൂർ, നരിക്കുനി, അരിക്കുളം, പയ്യോളി അങ്ങാടി എന്നീ ഡിവിഷനിലേക്കുള്ള സ്ഥാനാർഥികളെ വെളളിയാഴ്ച പ്രഖ്യാപിക്കും. അസൂയാവഹമായതും തിളക്കമാർന്നതുമായ തകർപ്പൻ ജയം ഇത്തവണ എൽഡിഎഫ് നേടുമെന്ന് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം.മെഹബൂബ് പറഞ്ഞു. കോഴിക്കോട് കോർപറേഷനിലേക്കുളള എൽഡിഎഫ് സ്ഥാനാർഥികളെ ശനിയാഴ്ച പ്രഖ്യാപിക്കും.
ജില്ലാ പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ജില്ലാ പാർലമെന്ററി ബോര്‍ഡ് വാർത്താക്കുറിപ്പിലൂടെയാണ് യുഡിഎഫിൽ ലീഗിന് നൽകിയ പത്ത് ഡിവിഷനുകളിലെ സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്. ജില്ലാ പഞ്ചായത്തിലെ മുസ്‌ലിം ലീഗ് സ്ഥാനാർഥി പട്ടിക (ഡിവിഷൻ നമ്പർ – ഡിവിഷൻ – സ്ഥാനാർഥി എന്ന ക്രമത്തിൽ)
3 – നാദാപുരം – കെ.കെ.നവാസ്
8 – ഉള്ള്യേരി – റീമ മറിയം കുന്നുമ്മല്‍
9 – പനങ്ങാട് – നസീറ ഹബീബ്
11 – താമരശ്ശേരി – പി.ജി. മുഹമ്മദ്
13 – കാരശ്ശേരി – മിസ്ഹബ് കീഴരീയൂര്‍
14 – ഓമശ്ശേരി – ബല്‍ക്കീസ്
17 – കടലുണ്ടി – അഫീഫ നഫീസ
20 – ചേളന്നൂര്‍ – കെ.പി മുഹമ്മദന്‍സ്
24 – അത്തോളി – സാജിദ് കോറോത്ത്
27 – മണിയൂര്‍ – സാജിദ് നടുവണ്ണൂര്‍ English Summary:
Kozhikode District Panchayat Elections: Kozhikode District Panchayat Election sees LDF announcing its candidates, contesting in 16 out of 28 divisions, while UDF has announced Muslim League candidates in 10 divisions. |