ന്യൂഡൽഹി∙ ഡൽഹി സ്ഫോടന കേസിലെ കുറ്റവാളികൾക്ക് പരമാവധി ശിക്ഷ നൽകുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരും, അവർക്ക് പരമാവധി ശിക്ഷ നൽകും. കുറ്റവാളികൾക്കുള്ള ശിക്ഷ ലോകത്തിന് നൽകുന്ന സന്ദേശമായിരിക്കും. ഇനി ആരും ഇത്തരമൊരു ആക്രമണത്തെക്കുറിച്ച് ചിന്തിക്കാൻ പോലും ധൈര്യപ്പെടരുതെന്നും അമിത് ഷാ പറഞ്ഞു. അതിനിടെ സ്ഫോടന കേസിലെ പ്രതികളെ ‘സ്വദേശ ഭീകരവാദികൾ’ എന്ന് വിളിച്ച മുൻ ആഭ്യന്തര മന്ത്രി പി.ചിദംബരത്തിനെതിരെ ബിജെപി രംഗത്തെത്തി. ചിദംബരം ഭീകരവാദികളെ അനുകൂലിച്ച് സംസാരിച്ചെന്നാണ് ബിജെപിയുെട ആരോപണം.
- Also Read ചെങ്കോട്ട സ്ഫോടനത്തിന്റെ ഗൂഢാലോചന തുർക്കിയിൽ; പിന്നിൽ ‘ഉകാസ’ എന്ന അപരനാമമുള്ള ഭീകരൻ, ഹിറ്റ്‍ലിസ്റ്റിൽ അയോധ്യയും
English Summary:
Delhi bomb blast: culprits will face maximum punishment, Union Minister Amit Shah stated, emphasizing justice and a strong message against terrorism. Meanwhile, BJP criticized P. Chidambaram\“s controversial “home-grown terrorists“ comment. |