നോർത്ത് കരോലീന∙ അമേരിക്കൻ എയർലൈൻസിന്റെ ലാൻഡിങ് ഗിയറിൽ അജ്‍ഞാത മൃതദേഹം കണ്ടെത്തി. യുറോപ്പിൽ നിന്ന് നോർത്ത് കരോലീനയിലെ ഷാർലറ്റ് ഡഗ്ലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ വിമാനത്തിന്റെ ലാൻഡിങ് ഗിയറിലാണ് മൃതദേഹം കണ്ടെത്തിയത്. വിമാനത്തിൽ അറ്റകുറ്റപണികൾ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.Benjamin Netanyahu, Qatar, World News, Israel, Donald Trump, Netanyahu Apologizes to Qatar\“s Amir, Israel Qatar relations, Netanyahu apology Qatar, Gaza peace plan, US Israel peace deal, Trump Netanyahu meeting, ഖത്തർ ഇസ്രായേൽ, Malayala Manorama Online News, Middle East peace process, Qatar, Israel Prime Minister, Donald Trump peace plan, ഖത്തർ അമീർ, White House meeting, Netanyahu Qatar, Gaza ceasefire agreement, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. യുറോപ്പിൽ നിന്ന് എത്തിയ ബോയിങ് 777–200 ഇആർ എന്ന വിമാനത്തിൽ അറ്റകുറ്റപണികൾക്കായി ഹാങറിലേക്ക് മാറ്റി. തുടർന്ന് അറ്റകുറ്റപണിക്കൾക്കിടയിലാണ് ലാൻഡിങ് ഗിയറിൽ മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. ഷാര്‍ലറ്റ് – മെക്ക്‌ലൻബർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാൾ എപ്പോൾ, എങ്ങനെ വിമാനത്തിൽ കയറിയെന്നും, ലാൻഡിങ് ഗിയറിൽ എങ്ങനെ എത്തിപ്പെട്ടുയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. English Summary:
Shocking Discovery: Body Found in Landing Gear of American Airlines Plane from Europe  |