ന്യൂഡൽഹി ∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പു ഫലം പ്രവചിച്ച് ഇന്നു രണ്ട് എക്സിറ്റ് പോൾ ഫലങ്ങൾ കൂടി പുറത്തുവരും. നിതീഷ് കുമാറിനും എൻഡിഎയ്ക്കും ഭരണത്തുടർച്ച പ്രവചിച്ച് ഇന്നലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നതിനു പിന്നാലെ, ടുഡേയ്സ് ചാണക്യ, ആക്സിസ് മൈ ഇന്ത്യ പോളുകളുടെ ഫലങ്ങളാണ് ഇന്നു പുറത്തുവിടുക. കഴിഞ്ഞ ദിവസം പുറത്തു വന്ന സർവേ ഫലങ്ങൾ പ്രവചിക്കുന്നത് എൻഡിഎയ്ക്ക് 130 മുതൽ 167 വരെ സീറ്റുകളും മഹാസഖ്യത്തിന് 70 മുതൽ 108 വരെ സീറ്റുമാണ്.
- Also Read പറഞ്ഞത് 150! അഞ്ചെങ്കിലും കിട്ടിയാലായി, പ്രശാന്ത് കിഷോറിന്റെ പ്രതീക്ഷ പാളിയോ?; സീറ്റ് കുറഞ്ഞാലും വോട്ടിൽ നിർണായകമെന്ന് വിലയിരുത്തൽ
ഒരു സർവേ മാത്രം എൻഡിഎയ്ക്ക് 184–209 സീറ്റും മഹാസഖ്യത്തിന് 32–49 സീറ്റും പ്രവചിക്കുന്നു. 243 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 122 സീറ്റാണ് വേണ്ടത്. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി (ജെഎസ്പി) വലിയ ചലനമുണ്ടാക്കില്ലെന്നാണ് സർവേ ഫലങ്ങൾ. രണ്ടാം ഘട്ട വോട്ടെടുപ്പിലും ഇന്നലെ റെക്കോർഡ് പോളിങ്ങാണു രേഖപ്പെടുത്തിയത്; 69%. രണ്ടു ഘട്ടങ്ങളിലുമായുള്ള ശരാശരി പോളിങ് 66.91% ആണ്. 1951 മുതലുള്ള കണക്കെടുത്താൽ ഇതും റെക്കോർഡ്. English Summary:
Bihar Election Exit Polls focus on predictions for the Bihar Assembly Elections. These polls provide forecasts for NDA and Mahagathbandhan, offering insights into potential outcomes and key players like Tejashwi Yadav and Nitish Kumar. |