ന്യൂഡൽഹി∙ വിദ്യാർഥിനികളുടെ പീഡനപരാതികൾക്കു പിന്നാലെ ഒളിവിൽപോയ സ്വാമി ചൈതന്യാനന്ദ 50 ദിവസത്തിനിടെ 15 ഹോട്ടലുകളിൽ മാറി താമസിച്ചതായി കണ്ടെത്തി. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാനായി സിസിടിവി ക്യാമറകളില്ലാത്ത, കുറഞ്ഞ നിരക്കിലുള്ള ഹോട്ടലുകളിലാണ് ചൈതന്യാനന്ദ താമസിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. സഹായികളാണ് ഹോട്ടലുകൾ തിരഞ്ഞെടുത്തതെന്നും അവർക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
ആഗ്രയിലെ ഒരു ഹോട്ടലിൽ നിന്നാണ് ചൈതന്യാനന്ദയെ അറസ്റ്റു ചെയ്തത്. നിലവിൽ ഇയാൾ പോലീസ് കസ്റ്റഡിയിലാണ്. ചൈതന്യാനന്ദ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകുന്നില്ലെന്നും പൊലീസ് പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നു ചൈതന്യാനന്ദ പറഞ്ഞതായി പൊലീസ് പറയുന്നു. തന്റെ ഫോണുകളുടെയും മറ്റു ഡിജിറ്റൽ ഉപകരണങ്ങളുടെയും പാസ്‌വേഡുകൾ മറന്നുപോയെന്നും ഇയാൾ അവകാശപ്പെട്ടു. മൂന്ന് ഫോണുകളും ഒരു ഐപാഡും അന്വേഷണത്തിന്റെ ഭാഗമായി ഫൊറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.China bridge, World\“s highest bridge, Huajiang Grand Canyon Bridge, Guizhou province bridge, Mountain bridge, Malayala Manorama Online News, China tourism, Engineering marvel, Suspension bridge, Sky cafe bridge, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ
ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് ഡയറക്ടറായിരുന്നു ചൈതന്യാനന്ദ. വിദേശ യാത്രകളിലും മറ്റും ഒപ്പം കൂട്ടിയിരുന്ന തങ്ങളെ ചൈതന്യാനന്ദ ലൈംഗികമായി ചൂഷണം ചെയ്തെന്നു വിദ്യാർഥികൾ മൊഴി നൽകിയിരുന്നു. സ്വാമിയുടെ ഭീഷണിയും പീഡനവും സഹിക്കാതെ പഠനം ഉപേക്ഷിക്കേണ്ടി വന്നതായും ചിലർ വെളിപ്പെടുത്തി. ജൂലൈ 28നു പിജിഡിഎം 2023 ബാച്ചിലെ വിദ്യാർഥി സ്ഥാപനത്തിനു നൽകിയ പരാതിക്കു പിന്നാലെ വ്യോമസേനയിലെ മുതിർന്ന ഉദ്യോഗസ്ഥ അയച്ച ഇ–മെയിൽ സന്ദേശമാണ് ചൈതന്യാനന്ദയ്ക്കെതിരെ പൊലീസിൽ പരാതി നൽകാൻ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരെ പ്രേരിപ്പിച്ചത്. വ്യോമസേനയിലെ ഉദ്യോഗസ്ഥരുടെ മക്കളും ബന്ധുക്കളും ഇവിടെ പഠിക്കുന്നുണ്ടായിരുന്നു. ഓഗസ്റ്റ് ഒന്നിനാണു വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ റാങ്കിലുള്ള ഉദ്യോഗസ്ഥ ഇ–മെയിൽ അയച്ചത്.
തൊട്ടു പിന്നാലെ ഓഗസ്റ്റ് 3നു പുതിയതായി രൂപീകരിച്ച ഗവേണിങ് കൗൺസിൽ 30 വിദ്യാർഥികളുമായി വെർച്വൽ കൂടിക്കാഴ്ച നടത്തി വിവരങ്ങൾ ശേഖരിച്ചു. അപ്പോഴാണ് പീഡനവിവരം ഉൾപ്പെടെ ഞെട്ടിക്കുന്ന വിവരങ്ങൾ കുട്ടികൾ പങ്കുവച്ചത്. ഈ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ഓഗസ്റ്റ് 4ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പൊലീസിൽ പരാതി നൽകിയത്. English Summary:
Case Against Swami Chaithanyananda: The former director of Sri Sharada Institute of Indian Management was found hiding in hotels and is now in police custody.  |