കരൂർ∙ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചതിനു പിന്നാലെ ടിവികെ അധ്യക്ഷൻ വിജയ്ക്ക് എതിരെ കരൂരിൽ പോസ്റ്റർ. വിജയ് കൊലപാതകിയാണെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് കരൂരിൽ പോസ്റ്റർ ഉയർന്നത്. തമിഴ്നാട് വിദ്യാർഥി കൂട്ടായ്മ എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ രക്തം പുരണ്ട കൈകളുമായി വിജയ് നിൽക്കുന്ന ചിത്രവും പതിച്ചിട്ടുണ്ട്. Haryana school child abuse, Panipat school video, Student punishment video Haryana, School principal arrested, Child abuse in private school, Malayala Manorama Online News, Second-grade student beaten, School bus driver assault, Private school controversy, Haryana school incident, വിദ്യാർത്ഥി മർദ്ദനം, ഹരിയാന സ്കൂൾ, സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റ്, കുട്ടികളുടെ ക്രൂരത, പാനിപ്പത്ത് സ്കൂൾ സംഭവം,Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ
അതേസമയം പോസ്റ്ററിനു പിന്നിൽ ഡിഎംകെയും സെന്തിൽ ബാലാജിയുമാണെന്ന് ടിവികെ ആരോപിച്ചു. സംഭവത്തിൽ സിബിഐയോ സ്വതന്ത്ര ഏജൻസിയോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. അതേസമയം അപകടത്തിൽ പരുക്കേറ്റവരുടെയും ജീവൻ നഷ്ടപ്പെട്ടവരുടെയും കുടുംബങ്ങളെ ഇതുവരെ വിജയ് സന്ദർശിച്ചിട്ടില്ല. കരൂരിലേക്കു പോകാൻ വിജയ് അനുമതി തേടിയെങ്കിലും പൊലീസ് അത് നിഷേധിച്ചു. അപകടത്തിൽ പരുക്കേറ്റ അറുപതോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.
English Summary:
Tragedy at TVK Rally, Vijay Faces Accusations: Vijay is facing intense scrutiny following the tragic incident at the Tamilaga Vettri Kazhagam (TVK) rally.  |