ചെന്നൈ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് പോക്സോ നിയമപ്രകാരം അറസ്റ്റിൽ. പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വ്യാസർപാടി സ്വദേശിയായ മണികണ്ഠൻ (26) നെയാണ് എംകെബി നഗർ വനിതാ പൊലീസ് ഞായറാഴ്ച പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. വ്യാസർപാടിയിലെ മുത്തശ്ശിയുടെ വീട്ടിൽ താമസിക്കുകയായിരുന്ന പെൺകുട്ടിയെ വെള്ളിയാഴ്ച വൈകിട്ട് വീട്ടിൽ ബോധരഹിതയായി കാണപ്പെട്ടിരുന്നു. വൈദ്യപരിശോധനയിൽ കുട്ടി മദ്യപിച്ചതായി കണ്ടെത്തി.Latest News, Gaza Strip, Benjamin Netanyahu, Donald Trump, Israel, Gaza death toll, Netanyahu Trump talks, Gaza ceasefire, Israel-Palestine conflict, Hamas hostages, Middle East peace, US diplomacy, 21-point agreement, Gaza war, Israeli attacks, Trump initiative, hostage release, Mike Huckabee, ഗാസ മരണസംഖ്യ, നെതന്യാഹു ട്രംപ് ചർച്ചകൾ, ഗാസ വെടിനിർത്തൽ, ഇസ്രായേൽ പലസ്തീൻ സംഘർഷം, ഹമാസ് ബന്ദികൾ, മധ്യേഷ്യ സമാധാനം, യുഎസ് നയതന്ത്രം, 21 ഇന കരാർ, ഗാസ യുദ്ധം, ഇസ്രായേൽ ആക്രമണം, ട്രംപ് നീക്കം, ബന്ദികളെ മോചിപ്പിക്കുക, മൈക്ക് ഹക്കാബീ, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Netanyahu, Trump Summit: Gaza Death Toll Climbs Past 66,000 as Netanyahu, Trump Discuss Ceasefire Deal
തുടർന്ന് പെൺകുട്ടിയോട് വിവരം തിരക്കിയതോടെയാണ് സമീപവാസിയായ യുവാവ് മദ്യം നൽകി ബോധരഹിതയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച വിവരം വെളിപ്പെടുത്തിയത്. ഇതോടെ ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ പെൺകുട്ടിയുമായി കഴിഞ്ഞ ഒന്നര വർഷമായി സൗഹൃദത്തിലായിരുന്നുവെന്നും പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്നും യുവാവ് മൊഴി നൽകിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. English Summary:
POCSO Act Invoked in Chennai Child Abuse Case: POCSO Act arrest occurs in Chennai after a minor girl was sexually assaulted. A 26-year-old man has been arrested under the POCSO Act for allegedly drugging and sexually assaulting a 15-year-old girl in Chennai.  |