താനൂർ∙ കൂട്ടുകാരനൊപ്പം കളിക്കാൻ പോയ കുട്ടിയെ കുളത്തിൽ വീണു മരിച്ചനിലയിൽ കണ്ടെത്തി. മങ്ങാട് ആലിക്കാപറമ്പിൽ മുഫാസ് (10) ആണു മരിച്ചത്. സമീപത്തെ കുളത്തിൽ തിരച്ചിൽ നടത്തിയതിനെ തുടർന്ന് വൈകിട്ട് 7നാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം തിരൂർ ജില്ലാ ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിറമരുതൂർ ജിയുപി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയും എ.പി.ഉമർ ഫാറൂഖ് മുനീറ ദമ്പതികളുടെ മകനുമാണ്. സഹോദരൻ: യൂസഫ്.
English Summary:
Tragic Death: 10-Year-Old Mufaz Found Dead in Tanur Pond After Playing  |