കണ്ണൂർ ∙ അയ്യപ്പസംഗമം കേരളത്തിന്‍റെ അഭിവൃദ്ധിക്ക് വേണ്ടിയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്‍. അയ്യപ്പ സംഗമത്തെ തകർക്കുന്നത് കേരളത്തെയും വിശ്വാസികളുടെ വിശ്വാസത്തെയും തകർക്കുന്നതിന്റെ ഭാഗമാണെന്നും അത് അയ്യപ്പ ഭക്തന്മാരും ജനങ്ങളും തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. അഴിക്കോടൻ രക്തസാക്ഷി ദിനാചരണത്തിൽ പങ്കെടുത്തശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസ് എന്നല്ല ആര്‍ക്ക് വേണമെങ്കിലും ഇത്തരത്തില്‍ സംഗമം സംഘടിപ്പിക്കാം. ശബരിമല രാജ്യാന്തര നിലവാരത്തിലുള്ള കേന്ദ്രമായി വളര്‍ത്തിയെടുക്കണമെന്നാണ് ദേവസ്വം ബോര്‍ഡ് ആഗ്രഹിച്ചത്. അത് കേരളത്തിന്‍റെ താല്‍പര്യമാണ്. പത്തനംതിട്ടയുടെയും കോട്ടയത്തിന്‍റെയും എറണാകുളത്തിന്‍റെയുമൊക്കെ വലിയതോതിലുള്ള വളര്‍ച്ചയ്ക്കും കാരണമാകും. യോഗി ആദിത്യനാഥിനെ മാത്രമല്ല എല്ലാ മുഖ്യമന്ത്രിമാരേയും ക്ഷണിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയ നിലപാടും അയ്യപ്പസംഗമത്തിലില്ല. പ്രതിപക്ഷനേതാവിനെ അദ്ദേഹത്തിന്‍റെ വീട്ടില്‍പോയി മണിക്കൂറുകളോളം കാത്തിരുന്ന് ക്ഷണിച്ചിട്ടും നിരസിക്കുകയല്ലേ ചെയ്തത്. അത് സങ്കുചിത രാഷ്ട്രീയമാണ്.ഇന്ന് ഭൂട്ടാൻ, അന്ന് പുതുച്ചേരി, തട്ടിപ്പ് പലവഴി; കുടുങ്ങിയവരിൽ സുരേഷ് ഗോപിയും ഫഹദും അമലയും
എത്ര ലക്ഷം ആളുകളാണ് സൗദി അറേബ്യ സന്ദർശിക്കുകയും വ്രതാനുഷ്ടാനങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നത്. അത് ആ രാജ്യത്തിന്റെ മൊത്തം വളർച്ചയല്ലേ. എത്ര കോടിയുടെ വ്യാപാരമാണ് നടക്കുന്നത്. ലോകത്തിലുള്ള എല്ലാ അയ്യപ്പവിശ്വാസികളേയും സംഘടിപ്പിക്കുകയും ക്ഷേത്രത്തിലെത്തുന്ന വിശ്വാസികളുടെ വിശ്വാസം കാത്തുസൂക്ഷിക്കുകയുമാണ് ലക്ഷ്യം. മൂന്നരക്കോടി മലയാളികളുള്ള നാടും ശബരിമലയും അയ്യപ്പക്ഷേത്രവും ലോകപ്രശസ്തമാകുന്നതിനെ എതിർക്കുന്നതെന്തിനാണ്. ശബരിമലയുമായി ബന്ധപ്പെട്ട നിലപാടിന്റെ പ്രശ്നം ഇപ്പോഴില്ല. നൂറ്റാണ്ട് മുൻപുള്ള കാര്യം ഇപ്പോൾ പറയുന്നതിൽ കാര്യമില്ല. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മാറ്റം വന്നു. തിരുപ്പതിയിൽ പശു നെയ് കൊണ്ടുണ്ടാക്കുന്ന ലഡുവിൽ മൃഗക്കൊഴുപ്പുണ്ടെന്ന് പറഞ്ഞ് കലാപമുണ്ടാക്കാൻ നടന്നവരാണ് ആർഎസ്എസുകാർ.
പിണറായി വിജയൻ അയ്യപ്പ ഭക്തനാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അതിന് ഞാനെന്തു വേണം. പിണറായി വിജയൻ ആരാണെന്ന് അറിയുന്നവരാണ് കേരളത്തിലെ ജനം. എകെജി സെന്ററുമായി ബന്ധപ്പെട്ട ഭൂമി തർക്കം എന്താണെന്നറിയില്ല. എല്ലാ രേഖകളും പരിശോധിച്ച ശേഷം അഭിഭാഷകരുടെ ഉപദേശവും തേടിയ ശേഷമാണ് ഭൂമി വാങ്ങിയതെന്നും ജയരാജൻ പറഞ്ഞു English Summary:
Ayyappa Sangamam: according to E.P. Jayarajan, Ayappa Sangamam is crucial for Kerala\“s prosperity and the global recognition of Sabarimala, asserting that undermining it harms the state and devotees\“ faith. |