deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ഹരിയാനയിൽ സ്ഫോടക വസ്തുക്കൾ പിടികൂടി, മണിക്കൂറുകൾക്കുള്ളിൽ ഡൽഹി സ്ഫോടനം; പൊട്ടിത്തെറിച്ച കാർ ഹരിയാന റജിസ്ട്രേഷൻ

LHC0088 2025-11-11 03:51:02 views 475

  

  



ന്യൂഡൽഹി∙ ഡൽഹിയിൽ ഉഗ്ര സ്ഫോടനമുണ്ടായത് ഹരിയാനയിൽനിന്ന് വൻ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തതിന് മണിക്കൂറുകൾക്കു പിന്നാലെ. ഹരിയാനയിലെ ഫരീദാബാദിലെ രണ്ടു കെട്ടിടങ്ങളിൽനിന്നായി മൂന്ന് ടണ്ണോളം (ഏകദേശം 2,900 കിലോ) സ്ഫോടക വസ്തുക്കളാണ് ജമ്മുകശ്മീർ പൊലീസ് പിടിച്ചെടുത്തത്. ഇതിൽ 350 കിലോ അമോണിയം നെട്രേറ്റും ഉൾപ്പെടുന്നു. ബോംബ് നിർമാണത്തിന് ഉപയോഗിക്കുന്നതാണ് അമോണിയം നെട്രേറ്റ്. ഡൽഹിയിൽ സ്ഫോടനത്തിന് കാരണമായി പൊട്ടിത്തെറിച്ച ഐ20 കാറും ഹരിയാന റജിസ്ട്രേഷനിലുള്ളതാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നദീം എന്ന വ്യക്തിയുടെ പേരിലാണ് കാർ റജിസ്റ്റർ ചെയ്തിട്ടുള്ളത്.  

  • Also Read ഡൽഹി ചെങ്കോട്ടയിൽ വൻ സ്ഫോടനം: കാറുകൾ പൊട്ടിത്തെറിച്ചു, 8 മരണം; ഒരാൾ കസ്റ്റഡിയിൽ–വിഡിയോ   


ജമ്മു കശ്മീർ സ്വദേശിയായ ഡോ. ആദിൽ അഹമ്മദിനെ ഭീകര ബന്ധത്തിന്റെ പേരിൽ അറസ്റ്റു ചെയ്തതിനു പിന്നാലെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജമ്മു പൊലീസ് റെയ്ഡ് നടത്തിയത്. മുസമിൽ ഷക്കീൽ എന്ന മറ്റൊരു ഡോക്ടറുടെ വീട്ടിൽനിന്നാണ് 12 സ്യൂട്ട് കെയ്സുകളിലായി സൂക്ഷിച്ചിരുന്ന ആയുധങ്ങളും സ്ഫോടക വസ്തുവും കണ്ടെടുത്തത്. ഷക്കീൽ ജമ്മു കശ്മീരിലെ പുൽവാമ സ്വദേശിയാണ്. ഫരീദാബാദിലെ ആശുപത്രിയിലാണ് ഇയാൾ ജോലി ചെയ്യുന്നത്. ഇയാളെ ചോദ്യം ചെയ്തു വരുകയായിരുന്നു.   ഡൽഹി സ്ഫോടനം നടന്നത് ഇവിടെ (Infographics: Manorama Online/ Google Maps)

സ്ഫോടക വസ്തുക്കളുടെ കൂട്ടത്തിൽ സ്ഫോടനം നടത്താൻ ഉപയോഗിക്കുന്ന ടൈമറുകളും കണ്ടെടുത്തു. ഒക്ടോബറിൽ ഭീകരദ സംഘടനകളെ അനുകൂലിച്ച് ശ്രീനഗറിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ വിഷയത്തിൽ സിസിടിവികളുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ  ആദിൽ അഹമ്മദാണ് പോസ്റ്റർ ഒട്ടിച്ചതെന്ന് കണ്ടെത്തി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. അനന്തനാഗ് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറാണ് ആദിൽ ആഹമ്മദ്. പരിശോധനയിൽ അനന്ത്നാഗിലെ മുറിയിലെ ലോക്കറിൽനിന്ന് തോക്കുകൾ കണ്ടെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഫരീദാബാദിൽനിന്ന് തോക്കുകളും സ്ഫോടകവസ്തുക്കൾ പിടികൂടിയത്.

  • Also Read ‘എല്ലാവരും മരിക്കാൻ പോകുന്നുവെന്ന് തോന്നി, മുന്നിൽ തീഗോളം; റോഡിൽ ചിന്നിച്ചിതറി ശരീരഭാഗങ്ങൾ’–വിഡിയോ   

    

  • ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
      

         
    •   
         
    •   
        
       
  • പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
      

         
    •   
         
    •   
        
       
  • ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Delhi Explosives Seizure Terror Link: Following a massive explosion in Delhi, J&K Police seized nearly three tonnes of explosives, including ammonium nitrate and detonation timers, from Faridabad, Haryana. This discovery led to the arrest of doctors Dr. Adil Ahmed and Muzamil Shakeel, exposing a wider terror network with links to Kashmir.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Previous / Next

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

910K

Credits

Forum Veteran

Credits
90223